വെള്ളപ്പൊക്കവും വരൾച്ചയും പ്രവചിക്കും, ഗൂഗിൾ എർത്തിന് പുതിയ മുഖം നൽകാൻ ജെമിനി
ജനപ്രിയ പ്ലാറ്റ്ഫോമായ ഗൂഗിള്‍ എര്‍ത്തിനെ കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമത്തില്‍ ടെക് ഭീമനായ ഗൂഗിള്‍. വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മനസിലാക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനായി ജെമിനി എഐ മോഡലുകള്‍ കമ്പനി ഗൂഗിള്‍ എര്‍ത്തില്‍ ഉള്‍പ്പെടുത്തി. ഗൂഗിളിന്റെ ഈ പുതിയ നീക്കം എര്‍ത്ത് എഐ പ്ലാറ്റ്ഫോമിനെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ്. ഉപഗ്രഹ ചിത്രങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍, ജനസംഖ്യാ ഭൂപടങ്ങള്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് ഭൂമിയിലെ മാറ്റങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ ഇത് വ്യക്തികളെയും ഗവേഷകരെയും സഹായിക്കുന്നു. google-gemini-ai-integrated-in-google-earth-for-disaster-management-indiavision-news
ദുരന്ത പ്രതികരണ ആസൂത്രണം വേഗത്തിലാക്കാം
ഇനി ജെമിനി എഐ ഉപയോഗിച്ച് ദുരന്ത പ്രതികരണ ആസൂത്രണം വളരെ വേഗത്തില്‍ സാധിക്കും. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സങ്കീര്‍ണ്ണമായ വിശകലനങ്ങള്‍ ഇപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ സാധ്യമാകും. ഇത് അടിയന്തര സംഘങ്ങളെ അതിവേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള സ്വന്തം പരിഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഡെവലപ്പര്‍മാര്‍ക്കും വിശകലന വിദഗ്ധര്‍ക്കും ഗൂഗിള്‍ എര്‍ത്ത് പ്രൊഫഷണലിലും ഗൂഗിള്‍ ക്ലൗഡിലും ഈ ഡിവൈസുകള്‍ ഉപയോഗിക്കാം.
ജെമിനി എഐ തത്സമയ ഡാറ്റ നല്‍കും
ഗൂഗിളിന്റെ വെള്ളപ്പൊക്ക പ്രവചന സംവിധാനം ഇപ്പോള്‍ ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകളിലേക്ക് എത്തുന്നുവെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നത്. ആവശ്യമുള്ള സമയങ്ങളില്‍ ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും വിതരണം മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍ വേള്‍ഡ് വിഷന്‍ പോലുള്ള സംഘടനകളെ ഇത് സഹായിച്ചിട്ടുണ്ട്. 2025 ലെ കാലിഫോര്‍ണിയയിലെ കാട്ടുതീ സമയത്ത്, ഗൂഗിള്‍ മാപ്സും ക്രൈസിസ് അലേര്‍ട്ടുകളും 15 ദശലക്ഷം ആളുകളെ യഥാസമയം സുരക്ഷിത ഷെല്‍ട്ടറുകളില്‍ എത്തിക്കാന്‍ സഹായിച്ചതായി കമ്പനി പറയുന്നു.
ജിയോസ്‌പേഷ്യല്‍ റീസണിങ്
ഗൂഗിളിന്റെ പുതിയ ഫീച്ചറായ ജിയോസ്‌പേഷ്യല്‍ റീസണിങ്, കാലാവസ്ഥ, ജനസംഖ്യ, ഉപഗ്രഹ ഇമേജറി തുടങ്ങിയ വിവിധ ഡാറ്റാ സ്രോതസുകള്‍ സംയോജിപ്പിച്ച് സമഗ്രമായ വിശകലനം സൃഷ്ടിക്കും. കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങള്‍ ഏതൊക്കെയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആദ്യം എവിടെ തുടങ്ങണമെന്നും നിര്‍ണ്ണയിക്കാന്‍ ഇത് സ്ഥാപനങ്ങളെ സഹായിക്കും.
GoogleEarth #GeminiAI #Google #DisasterResponse #AIInnovation #ClimateTech #GeospatialAI #GoogleCloud #FloodPrediction #WildfireAlerts #NaturalDisasters #TechNews #EarthObservation #RealtimeData #IndiavisionNews
