‘ആശാനാ’യി ഇന്ദ്രൻസ് എത്തുന്നു; ക്യാരക്ടർ പോസ്റ്റർ പുറത്ത്
സൂപ്പർഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ആശാൻ’. ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും നർമ്മത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
കോമഡി താരമായി തുടങ്ങി, ഇപ്പോൾ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ പൂർണതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിനെ ഇതുവരെ കാണാത്ത വേഷത്തിൽ കാണാൻ കഴിയുമെന്ന് ഈ ചിത്രത്തിൻ്റെ പുതിയ ക്യാരക്റ്റർ പോസ്റ്ററിൽ നിന്നും വ്യക്തമാണ്.
ഏതാനും മാസങ്ങൾക്കു മുൻപ് കഥകളി വേഷത്തിലുള്ള ഇന്ദ്രൻസിൻ്റെ വീഡിയോ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഓണാശംസകൾ നേർന്നു കൊണ്ടുള്ള വീഡിയോ അമേരിക്കൻ മലയാളികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
IndiavisionNews #AshanMovie #Indrans #JohnPaulGeorge #GuppyCinemas #MalayalamCinema #KeralaNews #FilmUpdates #Mollywood #ComedyDrama #AshanPoster #KeralaTrending #MalayalamMovies #CineNews #EntertainmentNews
