Top station: കാഴ്ചകളുടെ വിസ്മയം തീർത്ത് ടോപ്പ് സ്റ്റേഷൻ; സഞ്ചാരികളുടെ കുത്തൊഴുക്ക്
top-station-munnar-tourist-spot-travel-guide-indiavision-news
മൂന്നാറില്‍ നിന്നും വട്ടവടയിലേക്കുള്ള യാത്രാ മധ്യേ സഞ്ചാരികള്‍ കണ്ട് മടങ്ങുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ടോപ്പ് സ്റ്റേഷന്‍. മധ്യ വേനല്‍ അവധി അവസാനിച്ചെങ്കിലും ടോപ്പ് സ്റ്റേഷനിലേക്ക് ഇപ്പോഴും സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. പ്രധാന റോഡില്‍ നിന്നും അല്‍പ്പ ദൂരം നടന്ന് വേണം ടോപ്പ് സ്റ്റേഷന്റെ വ്യൂ പോയിന്റിലേക്കെത്തുവാന്‍. ഇരുവശങ്ങളിലും ധാരാളം വഴിയോര വില്‍പ്പന കേന്ദ്രങ്ങളുണ്ട്. ഒരാള്‍ക്ക് 20 രൂപയുടെ പ്രവേശന ഫീസുണ്ട്. ആദ്യം എത്തുക ടോപ്പ് സ്റ്റേഷന്റെ കാഴ്ച്ചകള്‍ ഉയരത്തില്‍ നിന്നും കണ്ട് ആസ്വദിക്കാവുന്ന വാച്ച് ടവറിലേക്കാണ്. ഇവിടെ നിന്നാല്‍ ദൂരെക്കുള്ള കാഴ്ച്ചകള്‍ കാണാം. ചിത്രങ്ങള്‍ പകര്‍ത്തുകയുമാകാം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തുന്നുണ്ട്. top-station-munnar-tourist-spot-travel-guide-indiavision-news
വാച്ച് ടവറിലെ കാഴ്ച്ചകള്‍ക്ക് ശേഷം കീഴ്ക്കാം തൂക്കായ മലയടിവാരത്തിലേക്ക് നടന്നിറങ്ങിയും ടോപ്പ് സ്റ്റേഷന്റെ സൗന്ദര്യം ആസ്വദിക്കാം. ചിലപ്പോള്‍ മഞ്ഞ് പൊതിഞ്ഞും ചിലപ്പോള്‍ കാഴ്ച്ചയുടെ വിശാലത തീര്‍ത്തുമാണ് ടോപ്പ് സ്റ്റേഷന്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. തെളിഞ്ഞ അന്തരീക്ഷമെങ്കില്‍ തമിഴ്‌നാടിന്റെ വിദൂര കാഴ്ച്ചയും വന്‍മതില്‍ പോലെ തോന്നിപ്പിക്കും വിധമുള്ള വലിയ പാറക്കെട്ടുകളുടെ ഭീമാകാരമായ കാഴ്ച്ചകളും കാണാം. പ്രഭാതങ്ങളില്‍ മലയടിവാരമാകെ പരന്ന് കിടക്കുന്ന മേഘ പാളികളുടെ ഉയരത്തില്‍ നിന്നുള്ള കാഴ്ച്ചയാണ് ടോപ്പ് സ്റ്റേഷന്റെ ഹൈലൈറ്റ്. കാഴ്ച്ചകള്‍ ഏതായാലും സഞ്ചാരികള്‍ കണ്ണും മനവും നിറഞ്ഞാണ് ടോപ്പ് സ്റ്റേഷനില്‍ നിന്നും മടങ്ങാറ്.
TopStation #Munnar #KeralaTourism #TravelNews #IndiavisionNews #MunnarTravel #HillStation #TouristSpot #WeekendGetaway #SouthIndiaTravel #MunnarViewpoint #TravelPhotography #Idukki #NatureLovers #ExploreKerala
