ഈഫിൽ ടവർ 2026 ൽ പൊളിച്ചു കളയാൻ തീരുമാനം!

0
ഈഫിൽ ടവർ 2026 ൽ പൊളിച്ചു കളയാൻ തീരുമാനം!

പാരീസ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക ഈഫല്‍ ടവറാണാല്ലേ. എന്നാല്‍ ഇനി പാരീസ് സന്ദര്‍ശിക്കുമ്പോള്‍ ഈഫില്‍ ടവര്‍ അവിടെ ഇല്ലെങ്കിലോ? അതെ, പാരീസിന്റെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ ഈഫില്‍ ടവര്‍ 2026 ല്‍ തകര്‍ക്കാന്‍ പോകുന്നു. സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിക്കുന്ന വാര്‍ത്തയാണ് ഇത്. അടുത്ത വര്‍ഷം ലീസ് കാലാവധി അവസാനിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ വാര്‍ത്ത ശരിയാണെന്ന് ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ ഈഫില്‍ ടവറിനു മുന്‍പിലെ പ്രതിഷേധങ്ങള്‍ സംശയത്തിന് ആക്കം കൂട്ടുന്നു. eiffel-tower-demolition-2026-paris-protest-update-indiavision-news

2025 ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപകമായ പണിമുടക്കിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെ എതിര്‍ത്തും സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം.
ചരിത്രപരമായി, തൊഴില്‍ പ്രശ്‌നങ്ങള്‍ കാരണം ഈഫില്‍ ടവര്‍ അടച്ചിടാറുണ്ട്.
2018 ഓഗസ്റ്റില്‍, പുതിയ സന്ദര്‍ശക മാനേജ്മെന്റ് നയങ്ങളില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ പണിമുടക്ക് കാരണം ഈഫല്‍ ടവര്‍ രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. 2019 ലും, 2024 ലും അടച്ചിടലുകള്‍ സംഭവിച്ചിട്ടുണ്ട്.

ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായി ഒരു സ്മാരക രൂപകല്‍പ്പനയ്ക്കായുള്ള മത്സരം നടന്നു. നൂറിലധികം പ്ലാനുകള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും, പ്രശസ്ത പാലം എഞ്ചിനീയര്‍ ഗുസ്താവ് ഈഫലിന്റെ പ്ലാനുകളാണ് സെന്റിനല്‍ കമ്മിറ്റി അംഗീകരിച്ചത്. 1887 മുതല്‍ 1889 വരെയാണ് ടവര്‍ നിര്‍മ്മിക്കാന്‍ എടുത്ത സമയം. 1889 മെയ് 15 ന് പോതുജനങ്ങള്‍ക്ക് സന്തര്‍ശനത്തിനായി തുറന്ന് കൊടുത്തു. ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ സമയത്ത് നിരവധി ആളുകള്‍ ടവറിനെ ഉപയോഗ ശുന്യമെന്നും, കാണാന്‍ ഭംഗിയില്ലാത്ത കെട്ടിടം എന്ന് വിശേഷിപ്പിച്ചതിനാല്‍, ടവര്‍ പൊളിച്ചു കളയാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ശാസ്ത്ര സാങ്കേതിക ആവശ്ങ്ങള്‍ക്ക് ഉയര്‍ന്ന കെട്ടിടം ആവശ്യമാണെന്നതുകൊണ്ട് ടവര്‍ നിലനിര്‍ത്തി.
നിലവില്‍ സൊസൈറ്റ് ഡി’എക്‌സ്‌പ്ലോയിറ്റേഷന്‍ ഡി ലാ ടൂര്‍ ഐഫല്‍ ആണ് ഈഫല്‍ ടവറിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്.

#EiffelTower #ParisNews #FranceProtest #EiffelTower2026 #TrendingNews #WorldNews #IndiavisionNews #ParisTourism #FranceStrike #EiffelTowerClosure #GustaveEiffel #TourEiffel #ParisUpdates #TravelNews #EuropeTrends

About The Author

Leave a Reply

Your email address will not be published. Required fields are marked *