Thiruvananthapuram: തലസ്ഥാന നഗരിയിലെ കാഴ്ച സമ്പത്ത്
ബ്രീട്ടീഷ് കൊളോണിയല്‍ നിര്‍മിതികളാലും ബീച്ചുകളാലും കാഴ്ചാസമ്പന്നമാണ് തലസ്ഥാന നഗരം. പദ്മനാഭസ്വാമി ക്ഷേത്രം, കുതിരമാാളിക, ശംഖുമുഖം അങ്ങനെ നീളുന്നു തലസ്ഥാനത്തിന്റെ കാഴ്ചാ സമ്പത്ത്. thiruvananthapuram-top-tourist-places-indiavision-news
മ്യൂസിയം, മൃഗശാല
തിരുവനന്തപുരം ജില്ലയിലെ പ്രധാന ആകര്‍ഷണമാണ് നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന നേപ്പിയര്‍ മ്യൂസിയവും അതിന് ചുറ്റുമുള്ള ഗൗണ്ടും. റോബര്‍ട്ട് ക്രിസോം എന്ന വാസ്തു വിദ്യാ വിദഗ്ധന്റെ രൂപ കല്‍പ്പനയാണ് മ്യൂസിയത്തിന്റെ സവിശേഷത. മുഗള്‍, തഞ്ചാവൂര്‍ വംശങ്ങളുടെ ചിത്രങ്ങള്‍, പുരാതന ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയൊക്കെയാണ് മ്യൂസിയത്തില്‍ ഉള്ളത്.
മ്യൂസിയത്തിന് സമീപത്തുള്ള മൃഗശാലയും സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. 55 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച മൃഗശാലയിലെ വന്യജീവികളും പടുകൂറ്റന്‍ വൃക്ഷങ്ങളും ഏവരുടെയും മനം കവരുന്നു.
കുതിര മാളിക
മരത്തില്‍ കടഞ്ഞെടുത്ത 122 കുതിരകള്‍ മേല്‍ക്കൂര താങ്ങുന്ന കൊട്ടാരമാണ് കുതിര മാളിക. കുതിര മാളികയുടെ മുറ്റത്ത് നവരാത്രി സംഗീതോത്സവം അരങ്ങേറുന്നുണ്ട്.
പൊന്മുടി
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മലനിരയാണ് പൊന്മുടി. ഇരുപത്തി രണ്ട് ഹെയര്‍ പിന്‍ വളവുകളാണ് പൊന്മുടിയിലേക്കുള്ള പാത. ഫോറസ്റ്റ് ഓഫിസില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ ട്രെക്കിംഗിനുള്ള സൗകര്യവുമുണ്ട്.
മാജിക് പ്ലാനറ്റ്
മജീഷ്യന്‍ മുതുകാട് ഗോപിനാഥന്‍ ആരംഭിച്ച സംരംഭമാണ് മാജിക് പ്ലാനറ്റ്. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിലാണ് മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്. ജാലവിദ്യ തിയറ്റര്‍, ഷാഡോ പ്ലേ, സയന്‍സ് കോര്‍ണര്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ മാജിക് പ്ലാനറ്റിൽ ആസ്വദിക്കാനുണ്ട്.
നെയ്യാര്‍
ചീങ്കണികളെ സംരക്ഷിച്ചിട്ടുള്ള നെയ്യാര്‍ ക്രൊക്കഡൈല്‍ പാര്‍ക്ക് ലോക പ്രസിദ്ധമാണ്. നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് പിടികൂടിയ ചീങ്കണികളെയാണ് ഇവിടെ പാര്‍പ്പിച്ചിട്ടുള്ളത്. ഇവിടെ നിന്നും ലയണ്‍സ് പാര്‍ക്കിലേക്ക് ബോട്ട് സര്‍വീസുമുണ്ട്.
ശംഖുമുഖം
തിരുവനന്തപുരം നഗരത്തിലെ പ്രധാന കടല്‍ തീരമാണ് ശംഖുമുഖം. ഇവിടെയുള്ള മത്സ്യകന്യകയുടെ ശില്പം വളരെ പ്രസിദ്ധമാണ്. പരന്നു കിടക്കുന്ന മണല്‍തിട്ടയും സൂര്യസ്തമയവും വിനോദ സഞ്ചാരകർക്ക് കണ്ണിന് കുളിര്‍മ നല്‍കുന്നു.
വേളി
വേളി കായല്‍ അറബി കടലില്‍ ലയിക്കുന്ന തീരമാണ് വേളി. കടലിനും കായലിനും ഇടയിലുള്ള ഈ പൊഴി കാണാന്‍ വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്. വാട്ടർ സ്പോർട്സ്, നീന്തല്‍, കുട്ടികളുടെ പാർക്ക് എന്നിവയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
Thiruvananthapuram #KeralaTourism #IndiavisionNews #PadmanabhaswamyTemple #Kuthiramalika #NapierMuseum #TrivandrumZoo #Ponmudi #Shankhumugham #VeliBeach #NeyyarDam #MagicPlanet #KeralaTravel #KeralaAttractions #TrivandrumTourism
