പാൻക്രിയാറ്റിക് ക്യാൻസർ : ശരീരം കാണിക്കുന്ന നാല് പ്രധാനപ്പെട്ട ലക്ഷണങ്ങൾ
അപ്രതീക്ഷിതമായി ഭാരം കുറയുന്നതും വിശപ്പില്ലായ്മയുമാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. പാന്‍ക്രിയാസ് ആവശ്യത്തിന് ദഹന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്, ഇത് ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനെ മോശമാക്കുന്നു. pancreatic-cancer-early-warning-signs-indiavision-news
പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ പ്രാരംഭ ഘട്ടത്തില്‍ ട്യൂമറുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും പാന്‍ക്രിയാറ്റിക് വീക്കവും കാരണം ശരീരഭാരം കുറയലും അനോറെക്‌സിയയും (വിശപ്പില്ലായ്മ) പതിവായി സംഭവിക്കാറുണ്ടെന്ന് ജേണല്‍ കാന്‍സര്‍സ് (2020) പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
രണ്ട്
മഞ്ഞപ്പിത്തമാണ് മറ്റൊരു ലക്ഷണം. ഇത് ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞ നിറവ്യത്യാസത്തിന് കാരണമാകുന്നു. പിത്തരസം നാളത്തിലെ തടസ്സം സാധാരണ പിത്തരസപ്രവാഹത്തെ തടയുന്നു. ഇത് ശരീരത്തിലുടനീളം ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളില്‍ ചര്‍മ്മത്തിലെ ചൊറിച്ചില്‍, ഇരുണ്ട മൂത്രം, ഇളം നിറത്തിലുള്ള മലം എന്നിവ ഉള്‍പ്പെടുന്നു. മഞ്ഞപ്പിത്തം അതിന്റെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നത് ഡോക്ടര്‍മാര്‍ക്ക് പാന്‍ക്രിയാറ്റിക് ട്യൂമറുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
മൂന്ന്
വയറുവേദന അല്ലെങ്കില്‍ നടുവേദനയാണ് മറ്റൊരു ലക്ഷണം. ചുറ്റുമുള്ള ഞരമ്പുകളിലും അവയവങ്ങളിലും സമ്മര്‍ദ്ദം ചെലുത്തി ട്യൂമര്‍ വേദന സൃഷ്ടിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയും ചെയ്താല്‍ നിസാരമായി കാണേണ്ട.
നാല്
ചിലരില്‍ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാന്‍ കഴിയാത്തതും പാന്‍ക്രിയാറ്റിക് ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.
