വിറ്റാമിന്‍ ബിയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

0
വിറ്റാമിന്‍ ബിയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

വിറ്റാമിന്‍ ബി സെല്ലുലാര്‍ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഊര്‍ജ്ജ നില നിലനിര്‍ത്തുന്നതിനും സഹായിക്കും. ഇവയുടെ കുറവ് ശരീരത്തിലെ പോഷകങ്ങളുടെ അളവിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കും. വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. vitamin-b-deficiency-symptoms-signs-india

  1. കൈ- കാലുകളിലെ മരവിപ്പ്

കൈകളിലും കാലുകളിലും മരവിപ്പ് തോന്നുന്നത് വിറ്റാമിന്‍ ബി 12-ന്റെ കുറവു മൂലമാകാം.

  1. പേശികളിലെ ബലഹീനത

പേശികളിലെ ബലഹീനതയും ചില ബി വിറ്റാമിനുകളുടെ കുറവിന്റെ സൂചനയാകാം.

  1. അമിത ക്ഷീണം

എപ്പോഴുമുള്ള അമിത ക്ഷീണമാണ് വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന ലക്ഷണം.

  1. വിളറിയ ചര്‍മ്മം

വിളര്‍ച്ചയും വിളറിയ ചര്‍മ്മവും വിറ്റാമിന്‍ ബിയുടെ കുറവു മൂലമുണ്ടാകാം.

  1. വായ്പ്പുണ്ണ്

വായ്പ്പുണ്ണും വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.

  1. വിഷാദം

വിഷാദം പോലെയുള്ള മാനസിക ബുദ്ധിമുട്ടുകളും വിറ്റാമിന്‍ ബിയുടെ കുറവു മൂലമുണ്ടാകാം.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ഈ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *