ജെൻ സി പെൺകുട്ടികൾക്കിടയിലെ 3 സൂപ്പർ ഐഷാഡോ ട്രെൻഡുകൾ
ജെന്‍ സി പെണ്‍കുട്ടികള്‍ ഫാഷനിലും മേക്കപ്പിലും തങ്ങളുടേതായ ഒരിടം കണ്ടെത്തുന്നവരാണ്. ‘മിനിമല്‍’ എന്നാല്‍ ‘മാക്‌സിമം ഇംപാക്ട്’ എന്നതാണ് ഇവരുടെ രീതി. കണ്ണുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ജെന്‍ സി ഏറ്റെടുത്ത ഏറ്റവും പുതിയതും ലളിതവുമായ മൂന്ന് ഐഷാഡോ ട്രെന്‍ഡുകള്‍ പരിചയപ്പെടാം. ഇത് ആര്‍ക്കും എളുപ്പത്തില്‍ വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കും. jen-c-minimal-makeup-trends-eyeshadow-tips
- മിനിമല്‍ ‘കോറല്‍ ബ്ലഷ്’ ലുക്ക്
ഐഷാഡോ പാലറ്റിലെ കടും നിറങ്ങള്‍ക്ക് പകരം, കവിളില്‍ ഉപയോഗിക്കുന്ന പിങ്ക്, പീച്ച്, അല്ലെങ്കില്‍ കോറല്‍ നിറത്തിലുള്ള ബ്ലഷ്, ഐഷാഡോ ആയി ഉപയോഗിക്കുന്നു. വളരെ മൃദുലമായ ഒരു ഷേഡ് കണ്ണുകള്‍ക്ക് നല്‍കി, എളുപ്പത്തില്‍ ഒരു ഫ്രഷ് ലുക്ക് നേടാന്‍ ഇത് സഹായിക്കും.
കണ്‍പോളകളില്‍ അല്‍പം കണ്‍സീലറോ, പ്രൈമറോ ഉപയോഗിച്ച് ഒരു ബേസ് നല്‍കുക. ഒരു സോഫ്റ്റ് ബ്ലെന്‍ഡിംഗ് ബ്രഷ് ഉപയോഗിച്ച് പീച്ച് അല്ലെങ്കില്‍ കോറല്‍ നിറത്തിലുള്ള ബ്ലഷ് എടുക്കുക. ഇത് കണ്‍പോളയുടെ മുകള്‍ ഭാഗത്തും, കണ്‍പോളയുടെ അറ്റത്തും മൃദുവായി തേച്ചുപിടിപ്പിക്കുക. കണ്‍പോളയുടെ മധ്യഭാഗത്തായി അല്‍പം ഗോള്‍ഡ് അല്ലെങ്കില്‍ ഷാംപെയ്ന്‍ നിറത്തിലുള്ള ഷിമ്മര്‍ ഐഷാഡോ വിരല്‍ത്തുമ്പ് കൊണ്ട് ടാപ് ചെയ്ത് നല്‍കുക. കണ്ണിന്റെ ഉള്ളറ്റത്ത് അല്‍പം ഹൈലൈറ്റര്‍ നല്‍കുന്നത് കണ്ണുകള്‍ക്ക് തിളക്കം കൂട്ടും.
- ഗ്രാഫിക് ഐലൈനറിനൊപ്പം കളര്‍ പോപ്പ്
ബോള്‍ഡ് ലുക്കുകള്‍ ഇഷ്ടപ്പെടുന്ന ജെന്‍ സി ഏറ്റവും കൂടുതല്‍ പരീക്ഷിക്കുന്നത് ഈ ട്രെന്‍ഡാണ്. ഐഷാഡോയ്ക്ക് പകരം ഐലൈനറാണ് ഇവിടെ താരം. കണ്‍പോളയില്‍ ന്യൂഡ് അല്ലെങ്കില്‍ ബ്രൗണ്‍ നിറം മാത്രം നല്‍കിയ ശേഷം, കണ്ണിന്റെ മുകള്‍ഭാഗത്ത് നിയോണ്‍ പിങ്ക്, ഇലക്ട്രിക് ബ്ലൂ, മിന്റ് ഗ്രീന്‍ പോലുള്ള കടുംനിറത്തിലുള്ള ഐലൈനര്‍ ഉപയോഗിച്ച് കട്ടിയുള്ളതോ അല്ലെങ്കില്‍ നേര്‍ത്തതോ ആയ ലൈനുകള്‍ വരയ്ക്കുന്നതാണ് ഈ ലുക്ക്.
എങ്ങനെ ചെയ്യാം?
കണ്‍പോളയില്‍ ന്യൂഡ്, അല്ലെങ്കില്‍ കവിളില്‍ ഉപയോഗിക്കുന്ന അതേ ബ്ലഷിന്റെ നേരിയ നിറം നല്‍കുക. ഒരു കളര്‍ ഐലൈനര്‍ തിരഞ്ഞെടുക്കുക. സാധാരണ കാറ്റ് ഐലൈനര്‍ വരയ്ക്കുന്നതിന് പകരം, കണ്ണിന്റെ ക്രീസിന് മുകളിലൂടെ ഒരു നേര്‍ത്ത ലൈന്‍ വരയ്ക്കുക, അല്ലെങ്കില്‍ കണ്ണിന്റെ അറ്റത്തുനിന്ന് തുടങ്ങി കണ്ണിന്റെ മധ്യഭാഗം വരെ മാത്രം ലൈന്‍ വരച്ച് ഒരു ‘ഫ്‌ലോട്ടിംഗ് ക്രീസ്’ ലുക്ക് നല്‍കുക. താഴത്തെ കണ്‍പോളയില്‍ ഐഷാഡോ നല്‍കേണ്ടതില്ല. ഒരു കോട്ട് മസ്‌കാര ഉപയോഗിച്ച് ലുക്ക് പൂര്‍ത്തിയാക്കാം.
- ‘ടയേര്‍ഡ് ഗേള്‍’ ഐ മേക്കപ്പ്
ജെന്ന മേരി ഒര്‍ട്ടേഗയുടെ ലുക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ജെന്‍ സി ഏറ്റെടുത്ത ലുക്കാണിത്. ‘സെല്‍ഫ്-കെയര്‍’ എന്ന ആശയമാണ് ഈ ലുക്കിന് പിന്നില്‍. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ക്ഷീണവും കറുപ്പും മറയ്ക്കുന്നതിന് പകരം, അതിനെ ഒരു സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റാക്കി മാറ്റുന്ന ലുക്കാണിത്.
എങ്ങനെ ചെയ്യാം?
കണ്ണിനടിയിലെ കറുപ്പ് പൂര്‍ണ്ണമായി മറയ്ക്കാതിരിക്കുക. ഒരു ലൈറ്റ് വെയ്റ്റ് കണ്‍സീലര്‍ നേരിയ അളവില്‍ മാത്രം ഉപയോഗിക്കുക. സോഫ്റ്റ് ഗ്രേ അല്ലെങ്കില്‍ ചാര്‍ക്കോള്‍ ബ്രൗണ്‍ പോലുള്ള നിറത്തിലുള്ള ഐഷാഡോ എടുത്ത്, കണ്‍പോളയിലും തഴെയും മൃദുവായി തേച്ചുപിടിപ്പിക്കുക. പൂര്‍ണ്ണമായ ഫിനിഷിംഗ് നല്‍കരുത്, അല്‍പം സ്മഡ്ജ് ആയി നില്‍കണം. കണ്ണിന്റെ മുകളിലെയും താഴത്തെയും കണ്‍പീലികളോട് ചേര്‍ന്ന് ഒരു കറുപ്പ് അല്ലെങ്കില്‍ ബ്രൗണ്‍ ഐലൈനര്‍ വരച്ച ശേഷം, ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് അത് സ്മഡ്ജ് ചെയ്യുക. മിതമായ രീതിയില്‍ മസ്‌കാര ഉപയോഗിച്ച് ലുക്ക് പൂര്‍ത്തിയാക്കുക.
വ്യക്തിഗത സ്വാതന്ത്ര്യവും ആവിഷ്‌കാരവുമാണ് സൗന്ദര്യം. അതുകൊണ്ട്, കളര്‍ വീലിലെ നിയമങ്ങളോ, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരോ അല്ല നിങ്ങളുടെ മേക്കപ്പ് തീരുമാനിക്കേണ്ടത്. കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതെന്തോ, അതാണ് നിങ്ങളുടെ ഏറ്റവും നല്ല ലുക്ക്.
JENC #MinimalMakeup #EyeshadowTrends #BoldEyeliner #TiredGirlLook #HomeMakeup #CoralBlush #FloatingCrease #NeonEyeliner #SelfCareMakeup #EasyMakeupTips #BeautyTrends #SoftShimmer #EffortlessLook #IndiavisionNews
