അയർലൻഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര ഇടത് നേതാവ് കാതറിൻ കൊനലിക്ക് വമ്പൻ ജയം
ലണ്ടന്‍: അയര്‍ലന്‍ഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രയും കടുത്ത ഇസ്രായേല്‍ വിമര്‍ശകയുമായ കാതറിന്‍ കൊനലിക്ക് ഉജ്ജ്വല ജയം. 63 ശതമാനം വോട്ട് നേടിയാണ് എതിരാളിയായ മധ്യ- വലത് ഫിനഗേല്‍ പാര്‍ട്ടി നേതാവ് ഹെദര്‍ ഹംഫ്രീസിനെ കൊനലി പരാജയപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടോടെ 43 നിയോജക മണ്ഡലങ്ങളിലെയും ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 68 കാരിയായ കൊനലിയെ വിജയിയായി പ്രഖ്യാപിച്ചു. catherine-connolly-wins-ireland-presidential-election-indiavision-news
”ഞാന്‍ എല്ലാവരെയും കേള്‍ക്കുകയും ചിന്തിക്കുകയും ആവശ്യമുള്ളപ്പോള്‍ സംസാരിക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റായിരിക്കും. എല്ലാവരെയും വിലമതിക്കുന്ന ഒരു പുതിയ റിപ്പബ്ലിക്കിനെ നമുക്ക് ഒരു നിര്‍മിച്ചെടുക്കാം”- ഡബ്ലിന്‍ കാസിലില്‍ നടത്തിയ പ്രസംഗത്തില്‍ കൊനലി പറഞ്ഞു.
ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ എതിരാളിയായ ഹെദര്‍ ഹംഫ്രീസ് പരാജയം സമ്മതിച്ചു. ”കാതറിന്‍ നമ്മുടെയെല്ലാം പ്രസിഡന്റായിരിക്കും. അവര്‍ എന്റെയും പ്രസിഡന്റായിരിക്കും. അവര്‍ക്ക് എല്ലാ ആശംസയും നേരുന്നു”- ഹെദര്‍ പറഞ്ഞു. 29.5 ശതമാനം വോട്ട് ആണ് ഇവര്‍ക്ക് ലഭിച്ചത്. ഇടത് പാര്‍ട്ടികളായ സിന്‍ഫീന്‍, ലേബര്‍, സോഷ്യല്‍ ഡെമോക്രാറ്റ്സ് എന്നിവരുടെ പിന്തുണയോടെയാണ് കാതറിന്‍ മത്സരിച്ചത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും അഭിഭാഷകയുമായി ജോലി നോക്കിയ ശേഷമാണ് കാതറിന്‍ രാഷ്ട്രീയത്തിലിറങ്ങിയത്.
ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് കാതറിന്‍ കൊനലി. ഹമാസ് ഫലസ്തീന്‍ ജനതയുടെ ഘടനയുടെ ഭാഗം തന്നെയാണെന്നും അവര്‍ പറഞ്ഞിരുന്നു. ഗസ്സയില്‍ നടക്കുന്നത് വംശഹത്യയാണെന്നും ഇസ്രായേല്‍ ഭീകര രാഷ്ട്രമാണെന്നും കൊനലി പറഞ്ഞിരുന്നു. ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള്‍ വലിയ പ്രശ്നത്തിലാണെന്ന് ഐറിഷ് നിയമസഭയുടെ അധോസഭയെ പരാമര്‍ശിച്ച് കഴിഞ്ഞ ജൂണില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ കൊനലി പറഞ്ഞിരുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെയും അവര്‍ അപലപിച്ചിരുന്നു.
CatherineConnolly #IrelandElection #IrishPresident #HeatherHumphreys #IndiavisionNews #IrelandPolitics #GazaCrisis #IsraelPalestine #SinnFein #LeftPolitics #WorldNews #IrishLeader #Election2025 #GlobalNews #TrendingNews
