ഹോണ്ടയുടെ വിസ്മയം: ഇലക്ട്രിക് കംപ്രസറുള്ള പുതിയ V3 എഞ്ചിൻ
ജാപ്പനീസ് ടൂവീലർ ബ്രാൻഡായ ഹോണ്ട നൂതനാശയങ്ങൾക്ക് പേരുകേട്ട കമ്പനിയാണ്. യൂണി-ക്യാം എഞ്ചിൻ, സെൽഫ്-ബാലൻസിങ് ടെക്നോളജി, ഇ:ഡിസിടി, ഇ-ക്ലച്ച്, ഇഎസ്പി, അഡ്വാൻസ്‍ഡ് എയർബാഗ് സിസ്റ്റങ്ങൾ തുടങ്ങി നിരവധി ന്യൂജെൻ ഫീച്ചറുകൾ കമ്പനിക്ക് ഉണ്ട്. വാർത്തകളിൽ ഇടം നേടുന്ന ഹോണ്ടയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഇലക്ട്രിക് കംപ്രസ്സറുമായി വരുന്ന പുതിയ വി3 എഞ്ചിൻ പ്ലാറ്റ്‌ഫോമാണ്. കഴിഞ്ഞ വർഷം ഇഐസിഎംഎയിൽ ഒരു കൺസെപ്റ്റ് പതിപ്പ് പ്രദർശിപ്പിച്ചിരുന്നെങ്കിലും, 2025 ഇഐസിഎംഎയിൽ ഹോണ്ട ഒരു പ്രൊഡക്ഷൻ പതിപ്പ് അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് കംപ്രസ്സറുള്ള പുതിയ വി3 എഞ്ചിൻ ഹോണ്ട മോട്ടോർസൈക്കിളുകളുടെ പുതിയ ശ്രേണിക്ക് ശക്തി പകരും.honda-v3-engine-e-compressor-v3r-bike-launch-2025
പുതിയ V3 എഞ്ചിൻ ഉൾക്കൊള്ളുന്ന ഹോണ്ടയുടെ ആദ്യ മോഡൽ V3R E-കംപ്രസർ നേക്കഡ് ബൈക്കായിരിക്കും. ഈ പുതിയ ബൈക്കിന്റെ ട്രേഡ്‌മാർക്കുകൾ യൂറോപ്പിലും യുഎസ്എയിലും ഇതിനകം ഫയൽ ചെയ്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ യൂറോപ്പിൽ ‘V3R’ എന്ന പേര് രജിസ്റ്റർ ചെയ്തു. യൂറോപ്പിൽ ‘V3R E-കംപ്രസ്സർ’ എന്ന പേരും ഹോണ്ട രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ വ്യാപാരമുദ്രകൾ അമേരിക്കയിലും ഫയൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇഐസിഎംഎയിൽ, പുതിയ V3 എഞ്ചിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഹോണ്ട വെളിപ്പെടുത്തി. വാട്ടർ-കൂൾഡ്, 75-ഡിഗ്രി V3 എഞ്ചിൻ ആണിത്. ഇത് നിരവധി വലിയ ഡിസ്‌പ്ലേസ്‌മെന്റ് ബൈക്കുകളിൽ ഉപയോഗിക്കും. കൃത്യമായ ഡിസ്‌പ്ലേസ്‌മെന്റ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹോണ്ടയുടെ V3 എഞ്ചിൻ ഏകദേശം 900 സിസി ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരു ഇലക്ട്രിക് കംപ്രസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ എഞ്ചിൻ 100 bhp-യിൽ കൂടുതൽ, 100 Nm ടോർക്ക് ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
HondaV3Engine #V3RBike #ElectricCompressor #HondaMotorcycle #V3RLaunch #Honda2025 #MotorcycleTech #V3EngineSpecs #HondaInnovation #NakedBike #HondaEurope #ICMA2025 #V3Performance #Honda900cc #IndiavisionNews
