ഡേറ്റിംഗ് ആപ്പുകൾ നിരോധിച്ച് ആപ്പിൾ; നടപടി പരാതി ഉയർന്നതോടെ

0
ഡേറ്റിംഗ് ആപ്പുകൾ നിരോധിച്ച് ആപ്പിൾ; നടപടി പരാതി ഉയർന്നതോടെ

ലോകമെമ്പാടുമുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് രണ്ട് ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളായ ടീ, ടീഓണ്‍ഹെര്‍ എന്നിവ ആപ്പിള്‍ ഔദ്യോഗികമായി നീക്കം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ഉപയോക്തൃ പരാതികളെയും സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകളെയും തുടര്‍ന്നാണ് ഈ തീരുമാനം. ഈ രണ്ട് ആപ്പുകളും മോഡറേഷന്‍, ഉപയോക്തൃ സ്വകാര്യത തുടങ്ങിയവയുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ നിരവധി ആപ്പ് സ്റ്റോര്‍ നയങ്ങള്‍ ലംഘിച്ചു എന്നാണ് ആപ്പിള്‍ പറയുന്നത്. apple-removes-t-tohher-dating-apps-privacy-concerns

നിരവധി ഉപയോക്തൃ പരാതികളുടെയും നെഗറ്റീവ് റിവ്യുകളെയും തുടര്‍ന്നാണ് ഈ ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പിള്‍ നീക്കം ചെയ്തതെന്ന് ആപ്പ് അനലിറ്റിക്‌സ് സ്ഥാപനമായ ആപ്പ്ഫിഗേഴ്സിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വകാര്യ വിവരങ്ങള്‍ ഈ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ പ്രശ്നങ്ങളെക്കുറിച്ച് കമ്പനി നിരവധി തവണ ഡെവലപ്പര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ ആവര്‍ത്തിച്ചുള്ള പരാതികള്‍ക്കൊടുവില്‍ ഈ ആപ്പുകളെ ഒഴിവാക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായി. മോഡറേഷന്‍, ഉപയോക്തൃ സ്വകാര്യത തുടങ്ങിയ ആപ്പ് സ്റ്റോര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും രണ്ട് ആപ്പുകളും ലംഘിച്ചതായി ആപ്പിള്‍ ടെക്ക്രഞ്ചിനോട് സ്ഥിരീകരിച്ചു. ആഗോളവിപണികളില്‍ നിന്നും ഈ ആപ്പുകളെ നീക്കം ചെയ്യുന്ന വിധത്തില്‍ ഗുരുതരമായ നിയമ ലംഘനങ്ങളാണിതെന്ന് ആപ്പിള്‍ പറഞ്ഞു.

2023-ല്‍ ആരംഭിച്ച ടീ ആപ്പ് വളരെപ്പെട്ടെന്നു തന്നെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ആപ്പുകളില്‍ ഒന്നായി മാറിയിരുന്നു. ഈ ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് തങ്ങള്‍ പരിചയപ്പെട്ട പുരുഷന്മാരെക്കുറിച്ചുള്ള അനുഭവങ്ങള്‍ അജ്ഞാതമായി പങ്കിടാന്‍ കഴിയുന്ന ഒരു ഇടമായി ഈ ആപ്പ് അറിയപ്പെട്ടു. ടീ ആപ്പിന് ലഭിച്ച ജനപ്രീതിയെത്തുടര്‍ന്നാണ് പുരുഷന്മാര്‍ക്ക് സ്ത്രീകളെ അവലോകനം ചെയ്യാന്‍ കഴിയുന്ന ഒരു കമ്പാനിയന്‍ ആപ്പായ ടീഓണ്‍ഹെര്‍ ഉള്‍പ്പെടെ സമാനമായ പ്ലാറ്റ്ഫോമുകളും ഉയര്‍ന്നുവന്നത്.

Apple #AppStore #DatingApps #TApp #TohHerApp #PrivacyViolation #UserComplaints #AppModeration #TeenSafety #DataPrivacy #TechNews #MobileApps #AppRemoval #IndiavisionNews #KeralaTrending

About The Author

Leave a Reply

Your email address will not be published. Required fields are marked *