async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-2170427905303123" crossorigin="anonymous"> async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-2170427905303123" crossorigin="anonymous"> async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-2170427905303123" crossorigin="anonymous"> html> Samasta Wafi Campaign on Pankkad Leadership

സമവായ ശ്രമങ്ങള്‍ക്കിടയിലും സമസ്തയിലെ തർക്കം മറനീക്കി പുറത്ത്

0
സമവായ ശ്രമങ്ങള്‍ക്കിടയിലും സമസ്തയിലെ തർക്കം മറനീക്കി പുറത്ത്

കോഴിക്കോട്: സമവായ ശ്രമങ്ങള്‍ക്കിടയിലും സമസ്തയിലെ തര്‍ക്കം മറനീക്കി പുറത്തുവരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സമുദായത്തിന്റെ സുപ്രീം ലീഡര്‍ എന്ന വാഫി പ്രചരണം സമസ്ത വിരുദ്ധമാണെന്ന ആരോപണവുമായി എസ്‌കെഎസ്എസ്എഫ് രംഗത്തെത്തി. സമസ്ത പാണക്കാട് കുടുംബത്തിനെതിരാണെന്ന പ്രതീതിയുണ്ടാക്കുന്നുവെന്നാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപിഎം അഷറഫിന്റെ വിമര്‍ശനം. Samasta Row Deepens: OPM Ashraf Slams Wafi Campaign on Pankkad Leadership | Indiavision News

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കേരള മുസ്ലിംകളുടെ സുപ്രീം ലീഡറാണെന്നും സമസ്ത മുശാവറക്കും മറ്റു സുന്നി സംഘടനകള്‍ക്കുമെല്ലാം മുകളില്‍ അദ്ദേഹമാണെന്നും ഒരു പുതിയ കണ്ടുപിടുത്തം എന്ന പോലെ സാമൂഹ്യ മാധ്യമ പ്രചാരണം നടത്തുകയാണ് ചില വാഫി സുഹൃത്തുക്കള്‍. സമുദായ നേതൃത്വത്തെ ബഹുമാനാദരവുകളോടെ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സമസ്ത പ്രവര്‍ത്തകര്‍ക്ക് ഇത്തരം ക്യാമ്പയിനുകള്‍ക്ക് പിന്നിലുള്ള താല്പര്യക്കാരെ കൃത്യമായി അറിയാമെന്ന് ഒപിഎം അഷറഫ് അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

‘പാണക്കാട് തങ്ങളുടെ പേര് പറഞ്ഞ് സമസ്തയെ മോശമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കണം, സമസ്തയല്ലാതെ ഏത് മുസ്ലിം സംഘടനയാണ് പാണക്കാട് തങ്ങളെ അവരുടെ സുപ്രീം ലീഡറായി കാണുന്നത്?. സമസ്ത നൂറാം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തത് ഒടുവിലത്തെ ഉദാഹരണമാണ്. മറ്റേത് മുസ്ലിം സംഘടനയാണ് അവരെ ഇങ്ങനെ സുപ്രീം ലീഡറാക്കിയത്. എന്നാല്‍ സ്നേഹം എഴുതി ബോധിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ കാപട്യം നമ്മള്‍ എത്ര പ്രാവശ്യം കണ്ടതാണ്.

നേരത്തെ സുപ്രീം ലീഡറായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വാഫി സര്‍ട്ടിഫിക്കറ്റ് എങ്ങനെയാവണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍, അത് ധിക്കരിച്ചത് സമസ്തയല്ല. സിഐസി ജനറല്‍ സെക്രട്ടറിയോട് രാജിവെക്കണമെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ രാജിവെക്കാം, പക്ഷെ അന്തിമ തീരുമാനം സെനറ്റിന്റേതാണെന്ന് പറഞ്ഞവര്‍ക്ക് തങ്ങള്‍ സ്നേഹം ഇതുപോലെ ഇടയ്ക്കിടെ എഴുതി പ്പിടിപ്പിക്കേണ്ടി തന്നെ വരും. സിഐസി പ്രശ്ന പരിഹാരത്തിന് വേണ്ടിയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലക്ക് നേതൃത്യം നല്‍കിയതും താഴെ ഒപ്പുവെച്ചതും പാണക്കാട് സയ്യിദ് സാദിഖലി തങ്ങളാണ്. എന്നാല്‍ ഫോര്‍മുല സമസ്ത നിരുപാധികം അംഗീകരിച്ചു എങ്കിലും ഇപ്പോഴും അത് അംഗീകരിക്കാതെ സുപ്രീം ലീഡറെ സെനറ്റിന് താഴെ നിര്‍ത്തിയിരിക്കുകയല്ലേ ഈ കപട സ്നേഹികള്‍.

ഇവരുടെ ഇത്തരം ക്യാമ്പയിനുകളില്‍ നിന്ന് ഒരു കാര്യം കൂടി വ്യക്തമാണ്. സമുദായ നേതൃത്വത്തില്‍ ആരാണ് വലുത്, ആരാണ് ചെറുത് എന്ന മുമ്പൊന്നുമില്ലാത്ത അനാവശ്യവും അപക്വവുമായ ചില ചര്‍ച്ചകള്‍ തുടങ്ങിവച്ച് ഭിന്നിപ്പുണ്ടാക്കുന്നതിന്റെ പിന്നില്‍ ഇവരാണെന്ന്. ആയതിനാല്‍ ഭിന്നിപ്പിന്റെ ശക്തികളെ ഒറ്റപ്പെടുത്തി, തെറ്റു ധാരണകള്‍ ദൂരീകരിച്ച് പാരമ്പര്യവഴിയിലൂടെ നമുക്ക് ഒന്നിച്ച് നീങ്ങാം’ എന്നാണ് ഒപിഎം അഷറഫിന്റെ കുറിപ്പില്‍ പറയുന്നത്.

ആരാണ് സുപ്രീം ലീഡര്‍ എന്നതാണ് സമസ്തയ്ക്കുള്ളിലെ യഥാര്‍ത്ഥ പ്രശ്നം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സമുദായത്തിന്റെ സുപ്രീം ലീഡര്‍ എന്നുള്ളതാണ് സമസ്തയിലെ ലീഗ് അനുകൂലികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ പാണക്കാട് കുടുംബത്തിന്റെ ആധിപത്യം ലീഗ് വിരുദ്ധര്‍ അംഗീകരിക്കാറില്ല. ഇതിനിടെയാണ് വാഫി വാഫിയ കോളേജിലെ കുട്ടികള്‍ സമുദായത്തിന്റെ സുപ്രീം ലീഡര്‍ എന്ന പേരില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് പ്രചരണം നടത്തിയത്. ഇതിനെതിരെയാണ് ഒപിഎം അഷറഫ് രംഗത്തെത്തിയത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വെച്ചുകൊണ്ട് പ്രചരണം നടത്തുന്നവര്‍ സമസ്ത വിരുദ്ധ പ്രചരണമാണ് നടത്തുന്നതെന്നും തങ്ങളും സമസ്തയും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന രീതിയില്‍ വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് അഷറഫ് ആരോപിക്കുന്നത്. സമസ്ത നൂറാം വാര്‍ഷിക പരിപാടി ബഹിഷ്‌ക്കരിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതായി സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിമര്‍ശിച്ചിരുന്നു.

#Samasta, #OPMAshraf, #SadiqAliThangal, #Panakkad, #KeralaMuslims, #SKSSF, #MuslimLeague, #SamastaControversy, #SunniOrganizations, #KeralaPolitics, #WafiIssue, #SamastaLeadership, #ReligiousNews, #IndiavisionNews, #BreakingKeralaNews

About The Author

Leave a Reply

Your email address will not be published. Required fields are marked *