പൊലീസിന് നേരെ ബോംബേറ്: സിപിഎം നേതാവ് വി.കെ. നിഷാദിന് ആറു ദിവസത്തെ പരോള്‍
VK Nishad Parole Granted: CPM Leader Convicted in Payyanur Police Bomb Attack Case
VK Nishad parole
പയ്യന്നൂര്‍:
പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസില്‍ 20 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് ആറു ദിവസത്തെ പരോള്‍ അനുവദിച്ചു. നിഷാദിന്റെ പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് തളിപ്പറമ്പ് സെഷന്‍സ് കോടതി നിഷാദിന് ശിക്ഷ വിധിച്ചത്. ഇതേ കേസില്‍ പ്രതിയായ ടി.സി.വി. നന്ദകുമാറിനും കോടതി ശിക്ഷ പ്രഖ്യാപിച്ചിരുന്നു. ഇരുവരും പത്ത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി ഉത്തരവ്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്ന് നിഷാദ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയിലില്‍ കഴിയുന്നതിനാല്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മുമ്പ് കാറമേല്‍ വെസ്റ്റ് വാര്‍ഡില്‍ നിന്നുമാണ് നിഷാദ് കൗണ്‍സിലറായി പ്രവര്‍ത്തിച്ചിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ബോംബ് എറിഞ്ഞതടക്കം വിവിധ കുറ്റകൃത്യങ്ങളില്‍ നിഷാദിനെതിരെ 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നിലവില്‍ 16 ക്രിമിനല്‍ കേസുകളിലാണ് നിഷാദ് പ്രതിയായി ഉള്‍പ്പെട്ടിട്ടുള്ളത്. 2009 മുതല്‍ 2016 വരെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
കൊലപാതകം, സംഘംചേര്‍ന്ന് ആക്രമണം, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ നിഷാദിനെതിരെ ചുമത്തിയിട്ടുണ്ട്.
അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള പ്രകടനത്തിനിടെയാണ് പയ്യന്നൂര്‍ ടൗണില്‍ ബോംബേറ് നടന്നത്. ഐപിസി 307 ഉള്‍പ്പെടെ സ്ഫോടക വസ്തു നിയമത്തിലെ മൂന്നും നാലും വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





