സൈജു കുറുപ്പ് പോലീസ് വേഷത്തില്‍; ‘ആരം’ സിനിമയുടെ പൂജയും ചിത്രീകരണവും ആരംഭിച്ചു
Saiju Kurup Aaram Movie
Saiju Kurup Aaram Movie: പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ‘ആരം’ പൂജയോടെ ആരംഭിച്ചു | Indiavision News
സൈജു കുറുപ്പ് പോലീസ് വേഷത്തില്‍ എത്തുന്ന പുതിയ മലയാള ചിത്രം ‘ആരം’ ഔദ്യോഗികമായി ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു, ഇതോടൊപ്പം തന്നെ ഷൂട്ടിംഗിനും തുടക്കമായി. ജുനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യചിത്ര സംവിധായകനായ രാജീഷ് പരമേശ്വരന്‍ ആണ്. Saiju Kurup Aaram Movie
ചടങ്ങില്‍ സംവിധായകരായ നാദിര്‍ഷ, വി.എം വിനു, നിര്‍മാതാവ് പി.വി ഗംഗാധരന്‍റെ ഭാര്യ പി.വി ഷെരിന്‍, മക്കളായ ഷെര്‍ഗ, ഷെഗിന എന്നിവര്‍ പങ്കെടുത്തു. അഭിനേതാക്കളായ സൈജു കുറുപ്പ്, ഷെയിന്‍ സിദ്ദിഖ്, അസ്കര്‍ അലി, ജയരാജ് വാര്യര്‍, ഹരിത്ത് എന്നിവരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.
സ്വിച്ച് ഓണ്‍ കർമ്മം നിര്‍മാതാവ് ജുനൈസ് ബാബുവിന്റെ ഉമ്മയും ഭാര്യയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ചടങ്ങിന് സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ സാക്ഷ്യം വഹിച്ചു.
ചിത്രത്തില്‍ സിദ്ദിഖ്, അസ്കര്‍ അലി, സുധീഷ്, അഞ്ജു കുര്യന്‍, ഷഹീന്‍ സിദ്ദിഖ്, ദിനേഷ് പ്രഭാകര്‍, ഗോകുലന്‍, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget
ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്. വിഷ്ണു രാമചന്ദ്രന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നു.

സാങ്കേതിക വിഭാഗത്തിലും ചിത്രം ശ്രദ്ധേയമാണ്.
ഛായാഗ്രഹണം: ജിത്തു ദാമോദര്‍
എഡിറ്റിംഗ്: വി. സാജന്‍
സംഗീതം: രോഹിത് ഗോപാലകൃഷ്ണന്‍
പ്രൊഡക്ഷന്‍ ഡിസൈനര്‍: ബാബു പിള്ള
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നികേഷ് നാരായണന്‍
കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂര്‍
മേക്കപ്പ്: കിരണ്‍, മനോജ്
ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രം, ജിസ് ജോയ്, ജോപോള്‍ എന്നിവരാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിബിന്‍ കൃഷ്ണ
സ്റ്റണ്ട്സ്: റോബിന്‍ ടോം
ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക്
സ്റ്റില്‍സ്: സിബി ചീരന്‍
കൊറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാന്‍സിറ്റി
പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ
പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്
പൂര്‍ണമായും വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രത്തിലൂടെയാണ് സൈജു കുറുപ്പ് ‘ആരം’ എന്ന ചിത്രത്തില്‍ എത്തുന്നത്. ശക്തമായ കഥയും സമ്പന്നമായ സാങ്കേതിക മികവും ചിത്രം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം നല്‍കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

Sumimol P S | Senior Current Affairs Analyst





