× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

റിപ്പോ നിരക്ക് 5% ആയി താഴാന്‍ സാധ്യത |വീണ്ടും കുറവ് പ്രതീക്ഷിച്ച് യുബിഐ റിപ്പോര്‍ട്ട്

Repo Rate Cut India

Repo Rate Cut India

Repo Rate Cut India

ദില്ലി:
ഫെബ്രുവരിയില്‍ നടക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (MPC) യോഗത്തില്‍ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (UBI) പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5 ശതമാനമായി മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

2025 ഫെബ്രുവരി മുതല്‍ ഇതുവരെ നാല് തവണകളിലായി 125 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെയാണ് പുതിയ കുറവിനുള്ള സാധ്യത ബാങ്ക് മുന്നോട്ടുവയ്ക്കുന്നത്. ഡിസംബറില്‍ ചേര്‍ന്ന എംപിസി യോഗത്തില്‍ റിപ്പോ നിരക്ക് 5.25 ശതമാനമായി കുറച്ചിരുന്നു.

യുബിഐ റിപ്പോര്‍ട്ട് അനുസരിച്ച്, 2026 ഫെബ്രുവരി അല്ലെങ്കില്‍ ഏപ്രില്‍ മാസങ്ങളില്‍ കൂടി 25 ബേസിസ് പോയിന്റിന്റെ കുറവ് ഉണ്ടായേക്കാം. ആര്‍ബിഐയുടെ അടുത്ത എംപിസി യോഗം 2026 ഫെബ്രുവരി 4 മുതല്‍ 6 വരെ നടക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

രണ്ട് മാസത്തിലൊരിക്കല്‍ ചേരുന്ന ആര്‍ബിഐയുടെ എംപിസി യോഗം മൂന്ന് ദിവസത്തോളം നീളും. യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ പണനയ പ്രഖ്യാപനം നടത്തും.
ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കാര്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ നാല് യോഗങ്ങളിലും പ്രധാന വായ്പാ നിരക്ക് കുറച്ചത്.

റിപ്പോ നിരക്ക് കുറയുന്നതോടെ ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവയുടെ പലിശ നിരക്കില്‍ ഇളവ് ലഭിക്കും. ഇതുവഴി റീട്ടെയില്‍ വായ്പയെടുത്ത സാധാരണക്കാര്‍ക്ക് ഇഎംഐ തുക കുറയുന്ന സാഹചര്യം രൂപപ്പെടും.

പണപ്പെരുപ്പത്തിലെ ഇടിവ് ഇനിയും തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന കാലയളവില്‍ കൂടുതല്‍ നിരക്ക് കുറവുകള്‍ ഉണ്ടാകാനുള്ള സാധ്യതയും ബാങ്കിംഗ് മേഖല വിലയിരുത്തുന്നു.

Facebook Comments Box
Share and Like Now

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]