× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

ബിഹാർ യാത്രയ്ക്കിടെ പി.കെ. ശ്രീമതിയുടെ ബാഗ് മോഷണം; പണവും രേഖകളും നഷ്ടപ്പെട്ടു

PK Sreemathi bag theft

PK Sreemathi Bag Theft During Bihar Train Journey | Indiavision Malayalam News

PK Sreemathi bag theft

ന്യൂഡൽഹി:
സി.പി.എം നേതാവും മുൻ എം.പിയുമായ പി.കെ. ശ്രീമതിയുടെ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ മോഷണം പോയതായി റിപ്പോർട്ട്. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. സമസ്തിപൂരിൽ നടക്കുന്ന മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു യാത്ര.

ട്രെയിനിൽ ഉറങ്ങുന്നതിനിടെ തലക്കരികിൽ വെച്ചിരുന്ന ബാഗ് ഉണർന്നപ്പോൾ കാണാതായതായാണ് വിവരം. ബാഗിൽ ഏകദേശം 40,000 രൂപ പണവും ആഭരണങ്ങളും പ്രധാന രേഖകളും ഉണ്ടായിരുന്നതായി പി.കെ. ശ്രീമതി വ്യക്തമാക്കി.

അതേ കോച്ചിൽ യാത്ര ചെയ്ത മറ്റ് ചില യാത്രക്കാരുടേയും ബാഗുകളും പേഴ്സുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിൻ ചെയിൻ വലിച്ചെങ്കിലും ടി.ടി.ഇയോ മറ്റ് റെയിൽവേ ഉദ്യോഗസ്ഥരോ എത്തി പരിശോധിച്ചില്ല എന്നും, തുടർന്ന് പൊലീസിനെ അറിയിച്ചപ്പോൾ നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും പി.കെ. ശ്രീമതി ആരോപിച്ചു.

മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ല പി.കെ. ശ്രീമതിയോടൊപ്പം യാത്ര ചെയ്തിരുന്നു. കൊൽക്കത്തയിൽ നടന്ന രണ്ട് ദിവസത്തെ സമ്മേളനത്തിന് ശേഷമാണ് ഇരുവരും സമസ്തിപൂരിലേക്ക് പുറപ്പെട്ടത്.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും അതിന് ശേഷമാണ് ബന്ധപ്പെട്ട അധികൃതർ ഇടപെട്ടതെന്നും, ഔദ്യോഗികമായി പരാതി നൽകിയതായും പി.കെ. ശ്രീമതി അറിയിച്ചു.


Facebook Comments Box
Share and Like Now

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]