പെരിയാർ കടുവാ സങ്കേതത്തിൽ ദുരന്തനിവാരണ വളന്റിയർമാർ; കാട്ടുതീ അവബോധത്തിൽ പരിശീലനം
Periyar Tiger Reserve Volunteer Visit 2026
Periyar Tiger Reserve Volunteer Visit 2026 | പെരിയാറിൽ ദുരന്തനിവാരണ വളന്റിയർമാർക്ക് നിർണായക പരിശീലനം – Indiavision News
തേക്കടി:
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വളന്റിയർ സംഘം പെരിയാർ കടുവാ സങ്കേതം സന്ദർശിച്ചു. കാട്ടുതീ പ്രതിരോധം, വനസംരക്ഷണം, ടൈഗർ റിസർവിന്റെ പ്രവർത്തനം എന്നിവയെക്കുറിച്ച് കൂടുതൽ അറിവ് നേടുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം സംഘടിപ്പിച്ചത്.
കുമളി ഹോളിഡേ ഹോമിൽ നടന്ന വളന്റിയർ പരിശീലന കോഴ്‌സിൽ പങ്കെടുത്ത ജില്ലയിൽനിന്നുള്ള നാഷണൽ സർവീസ് സ്‌കീം (NSS), നാഷണൽ കേഡറ്റ് കോർപ്‌സ് (NCC) അംഗങ്ങളായ ഏകദേശം 150 വിദ്യാർഥികളടങ്ങിയ സംഘമാണ് പെരിയാറിലെത്തിയത്. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget
കാട്ടുതീ അവബോധവും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ ബയോളജിസ്റ്റ് എം. രമേശ് ബാബു വിശദമായ ക്ലാസ് നയിച്ചു. വനസംരക്ഷണ പ്രവർത്തനങ്ങളിൽ വളന്റിയർമാരുടെ പങ്ക് വിദ്യാർഥികൾക്ക് മനസിലാക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു ക്ലാസ്.

തുടർന്ന്, വസന്തസേന അംഗങ്ങളുമായി വിദ്യാർഥികൾ സംവദിക്കുകയും വളന്റിയർ പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്. എ. നീതു, കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ വനപാതയിലൂടെയുള്ള പഠനയാത്രയും നടന്നു.
തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ പെരിയാർ കടുവാ സങ്കേതത്തിന്റെ ചരിത്രവും സംരക്ഷണ പ്രവർത്തനങ്ങളും വിശദീകരിച്ചു.
അതേസമയം, PTCF പ്രകൃതി വിദ്യാഭ്യാസ ഓഫീസർ സേതു പാർവതി പ്രകൃതി ദുരന്തങ്ങളും മുൻകരുതൽ നടപടികളുടെ ആവശ്യകതയും വിദ്യാർഥികൾക്ക് വിശദമായി ബോധ്യപ്പെടുത്തി.

Anwar Shan is a Senior Sports Journalist at Indiavision News with 5 years of experience across various media platforms. He specializes in Indian and international sports news, in-depth match analysis, and exclusive sports stories.





