× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

നെടുങ്കണ്ടത്ത് ഭീകര കൊലപാതകം; മധ്യവയസ്‌കനെ വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Nedumkandam murder case

Nedumkandam Murder Case: Man Found Brutally Hacked to Death in Idukki

Nedumkandam murder case

നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പൊന്നാംകാണിക്ക് സമീപം ഭോജൻകമ്പനിയിൽ മധ്യവയസ്‌കനെ വീട്ടിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് കോമ്പൈ സ്വദേശിയും ഭോജൻകമ്പനിയിൽ താമസക്കാരനുമായ മുരുകേശൻ (55) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മുരുകേശൻ താമസിച്ചിരുന്ന വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ഗുരുതരമായ വെട്ടേറ്റ പാടുകൾ കണ്ടെത്തിയതോടെ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രാഥമിക അന്വേഷണത്തിൽ, മുരുകേശന്റെ സഹോദരന്റെ മക്കളായ ഭുവനേശ്വറും വിഘ്‌നേശ്വറും ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മുരുകേശന്റെ വീടിന് സമീപം തന്നെയാണ് പ്രതികൾ താമസിച്ചിരുന്നത്.

ഇരുകൂട്ടർക്കിടയിൽ ദീർഘകാലമായി സാമ്പത്തിക തർക്കം നിലനിന്നിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം പ്രതികൾ സമീപത്തെ കൃഷിയിടത്തിലേക്ക് ഓടി രക്ഷപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Facebook Comments Box
Share and Like Now

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]