× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

2025: മലയാള സിനിമയ്ക്ക് ആഘോഷവർഷം – താരവിവാഹങ്ങളാൽ ശ്രദ്ധ നേടിയ ഒരു വർഷം

Malayalam Cinema Celebrity Weddings 2025

Malayalam Cinema Celebrity Weddings 2025 | Star Marriages List – Indiavision Malayalam News

Malayalam Cinema Celebrity Weddings 2025

2025 മലയാള സിനിമാ ലോകത്തിന് നിരവധി കാരണങ്ങളാൽ ഓർമ്മിക്കപ്പെടുന്ന വർഷമായി മാറുകയാണ്. സിനിമകളുടെ വിജയങ്ങൾക്കൊപ്പം തന്നെ, താരങ്ങളുടെ വ്യക്തിജീവിതത്തിലുണ്ടായ സന്തോഷ നിമിഷങ്ങളും ഈ വർഷത്തെ വാർത്തകളിൽ ഇടം നേടി. ചിലർക്കിത് കരിയറിൽ വലിയ മുന്നേറ്റങ്ങൾ സമ്മാനിച്ച വർഷമായപ്പോൾ, മറ്റുചിലർക്കിത് പുതിയ ജീവിതത്തിന്റെ തുടക്കവുമായിരുന്നു.

നടി സമാന്ത മുതൽ യുവതാരം അൻസൺ പോൾ വരെ നിരവധി താരങ്ങൾ 2025-ൽ വിവാഹിതരായി. വലിയ ആഘോഷങ്ങളില്ലാതെ, ലളിതമായ ചടങ്ങുകളിലൂടെയായിരുന്നു പല വിവാഹങ്ങളും നടന്നത് എന്നതും ശ്രദ്ധേയമാണ്. 2025-ൽ മലയാള സിനിമാ ലോകത്ത് നടന്ന പ്രധാന താരവിവാഹങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


💍 സമാന്ത – രാജ് നിദിമോരു (Samantha – Raj Nidimoru)

2025-ന്റെ അവസാനഘട്ടത്തിൽ ഏറെ വാർത്തയായ താരവിവാഹമാണ് നടി സമാന്തയുടേത്. ഡിസംബർ ഒന്നിന് കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ. പ്രശസ്ത സംവിധായകൻ രാജ് നിദിമോരാണ് സമാന്തയുടെ ജീവിതസഖാവ്.

വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഏകദേശം 30 പേർ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹശേഷം സമാന്ത തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.


💍 ആര്യ ബാബു – സിബിൻ ബെഞ്ചമിൻ (Arya Babu – Sibin Benjamin)

നടിയും അവതാരകയുമായ ആര്യ ബാബുവും 2025-ൽ വിവാഹിതയായി. ബിഗ് ബോസ് താരവും കൊറിയോഗ്രാഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ പിറന്ന മകൾ ഖുഷിയുണ്ട്. സിബിനും ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.


💍 ഗ്രെയ്‌സ് ആന്റണി – എബി ടോം സിറിയക്ക് (Grace Antony – Aby Tom Cyriac)

ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് നടി ഗ്രെയ്‌സ് ആന്റണി വിവാഹിതയായത്. സംഗീത സംവിധായകൻ എബി ടോം സിറിയക്കാണ് വരൻ.

വളരെ സ്വകാര്യത പാലിച്ചുള്ള ലളിതമായ വിവാഹച്ചടങ്ങായിരുന്നു ഇത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ആശംസകൾക്കും വഴിയൊരുങ്ങി.


💍 അർച്ചന കവി – റിക്ക് വർഗീസ് (Archana Kavi – Rick Varghese)

നടി അർച്ചന കവി 2025 ഒക്ടോബറിലാണ് വിവാഹിതയായത്. റിക്ക് വർഗീസാണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്.

2016-ൽ കൊമേഡിയൻ അബീഷ് മാത്യുവിനെ വിവാഹം ചെയ്തിരുന്ന അർച്ചന, 2021-ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പുതിയ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി.


💍 വിഷ്ണു ഗോവിന്ദൻ – അഞ്ജലി ഗീത (Vishnu Govindan – Anjali Geetha)

‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ വിഷ്ണു ഗോവിന്ദനും 2025-ൽ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു.

വലിയ ആഘോഷങ്ങളില്ലാതെ രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്.


💍 അൻസൺ പോൾ – നിധി ആൻ (Anson Paul – Nidhi Ann)

നടൻ അൻസൺ പോൾ തൃപ്പൂണിത്തുറ രജിസ്റ്റർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹിതനായത്. തിരുവല്ല സ്വദേശിനിയായ നിധി ആൻ ആണ് വധു.

ആളും ആരവങ്ങളുമില്ലാതെ വളരെ സിമ്പിളായിട്ടായിരുന്നു രജിസ്റ്റർ വിവാഹം നടന്നത്.


💍 അരവിന്ദ് വേണുഗോപാൽ – സ്നേഹ അജിത് (Arvind Venugopal – Sneha Ajith)

പ്രശസ്ത ഗായകൻ ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ 2025 ഡിസംബർ 12-നാണ് വിവാഹിതനായത്. നടിയും മോഡലുമായ സ്നേഹ അജിത്തായിരുന്നു വധു.

കോവളം കെ.ടി.ഡി.സി സമുദ്രയിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ.

Facebook Comments Box
Share and Like Now

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]