× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

കൊച്ചി–ധനുഷ്കോടി ദേശീയപാത NH 85: 2026-ലും നീളുന്ന നിർമ്മാണ തടസം – നേര്യമംഗലം–വാളറ 14.5 KM വികസനം വീണ്ടും അനിശ്ചിതത്വത്തിൽ

Kochi Dhanushkodi NH 85 Road Widening

Kochi Dhanushkodi NH 85 Road | Indiavision News | Photo: TNIE

Kochi Dhanushkodi NH 85 Road Widening 2026: നേര്യമംഗലം–വാളറ ദേശീയപാത വികസനം വീണ്ടും തടസ്സത്തിൽ | India Vision News

ഡയസ് പുല്ലൻ | Idukki

കൊച്ചി–ധനുഷ്കോടി ദേശീയപാത (NH 85) യിലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിൽ വീതി കൂട്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തടസ്സത്തിലാകുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലേക്കുള്ള മുഖ്യ യാത്രാമാർഗമായ ഈ ദേശീയപാതയുടെ വികസനം മാസങ്ങളായി നിലച്ച അവസ്ഥയിലാണ്. Kochi Dhanushkodi NH 85 Road Widening

ലക്ഷക്കണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന ഈ റോഡിന്റെ നിർമ്മാണം നീളുന്നത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിനാണ് കാരണമാകുന്നത്. 2025 ഒക്ടോബർ 24-ന് കേരള ഹൈക്കോടതി, രേഖകൾ പരിശോധിച്ച് അടിയന്തരമായി നിർമ്മാണത്തിന് അനുമതി നൽകാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 നവംബർ 12-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിലെ തീരുമാനപ്രകാരം, നേര്യമംഗലം–വാളറ റോഡ് ഭാഗത്തിന്റെ ഭൂമി സംബന്ധിച്ച രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടർ സബ് കളക്ടറെ ചുമതലപ്പെടുത്തി.

ദേവികുളം താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തെ സംബന്ധിച്ച്, ദേവികുളം തഹസിൽദാർ 2025 നവംബർ 21-നും 22-നും രണ്ട് വിശദമായ റിപ്പോർട്ടുകൾ സമർപ്പിച്ചു. സർവ്വേ രേഖകളും പഴയ റവന്യൂ ഉത്തരവുകളും പരിശോധിച്ച ശേഷം, 29–30 മീറ്റർ വീതിയിലുള്ള റോഡ് ഭാഗങ്ങൾ മുഴുവനായും റവന്യൂ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള ഡിസ്‌റിസർവ് ഭൂമിയാണെന്ന് സംശയരഹിതമായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Kochi Dhanushkodi NH 85 Road Widening

ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറും ഈ കണ്ടെത്തലുകൾ ശരിവെച്ച റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും, രണ്ടുമാസങ്ങൾക്ക് ശേഷം 2026 ജനുവരി 21-ന് ചീഫ് സെക്രട്ടറി പുതിയൊരു ഹൈലെവൽ കമ്മിറ്റിയെ രൂപീകരിച്ചു. റവന്യൂ, വനം, PWD വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് ശേഷം മാത്രമേ തുടർ നടപടികൾ ഉണ്ടാകൂ എന്നായിരുന്നു സർക്കാർ നിലപാട്.

ഇതിനെ തുടർന്നു 2026 ജനുവരി 28-ന് പുറത്തിറക്കിയ ഉത്തരവിൽ, “തർക്കങ്ങളില്ലാത്ത സ്ഥലങ്ങളിൽ നിർമ്മാണം തുടരാം” എന്ന പരാമർശം മാത്രമാണ് ഉണ്ടായത്. എന്നാൽ തർക്കമില്ലാത്ത സ്ഥലങ്ങളിൽ ഇതുവരെ എവിടെയും നിർമ്മാണം തടസ്സപ്പെട്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

ഇതോടെ, സർക്കാർ സംവിധാനത്തിനുള്ളിലെ തീരുമാനങ്ങളിലെ വൈകിപ്പിക്കൽ ജനങ്ങളിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് പകരം ഉദ്യോഗസ്ഥതലത്തിലുള്ള അനിശ്ചിതത്വങ്ങൾ വികസനത്തെ തടയുന്നു എന്ന വിമർശനവും ശക്തമാണ്.

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, ജില്ലാ കളക്ടറുടെയും തഹസിൽദാരുടെയും ഔദ്യോഗിക രേഖകൾ അംഗീകരിച്ച്, നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദേശീയപാത വികസനം ഉടൻ പുനരാരംഭിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

ഇല്ലെങ്കിൽ ഇത്തരം ഭരണപരമായ അലംഭാവങ്ങളെ കാലം തന്നെ വിലയിരുത്തുമെന്ന് പൊതുസമൂഹം മുന്നറിയിപ്പ് നൽകുന്നു.

Facebook Comments Box
Share and Like Now

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]