× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

Kitex Group ED Notice Fake News: വ്യാജവാർത്തകൾക്കെതിരെ നിയമനടപടി – സാബു എം. ജേക്കബ്

Kitex Group ED Notice

Kitex Group ED Notice Fake News | Kitex MD Sabu Jacob | Indiavision News | Kochi

Kitex Group ED Notice Fake News: വ്യാജവാർത്തകൾക്കെതിരെ നിയമനടപടി – സാബു എം. ജേക്കബ് | Indiavision News | 27-01-2026

കൊച്ചി:

കിറ്റെക്സ് ഗ്രൂപ്പ് എം.ഡി സാബു എം. ജേക്കബ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകൾ നൽകുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. Kitex Group ED Notice

കേന്ദ്ര സർക്കാർ വിദേശ വിനിമയ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിനായി രാജ്യത്തുടനീളം ആയിരത്തിലധികം കയറ്റുമതിക്കാർക്ക് നൽകിയ സാധാരണ നിയമപരമായ നോട്ടീസ് മാത്രമാണ് ഇതെന്നും, അതിനെ ക്രിമിനൽ കേസായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും സാബു എം. ജേക്കബ് പറഞ്ഞു.

വിദേശ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് ചെറിയ ഡോളർ വ്യത്യാസങ്ങൾ ഉണ്ടായാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന പിഴയല്ലാതെ അറസ്റ്റിനോ തടവിനോ നിയമപരമായ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നടപടിയുടെ ഭാഗമായി കേരളത്തിലെ നൂറോളം എക്സ്പോർട്ടർമാർക്കും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും, ഇത് പണം ഇന്ത്യയിൽ തന്നെ എത്തിയെന്ന് ഉറപ്പാക്കാനുള്ള പരിശോധനാ നടപടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget

ഇഡി എന്ന പേര് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും, വ്യാജവാർത്ത നൽകിയ ചാനലിന് നാളെ രാവിലെ പത്ത് മണിക്ക് മുൻപായി നോട്ടീസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ടെലികാസ്റ്റിംഗ് മന്ത്രാലയത്തിനും പരാതി നൽകുമെന്നും വ്യക്തമാക്കി.

ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തി നൽകിയതായി തെളിഞ്ഞാൽ ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് നടപടി ആവശ്യപ്പെടുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

താൻ ഒരു ഡോളറിന്റെ പോലും നിയമലംഘനം നടത്തിയെന്ന് തെളിയിച്ചാൽ കമ്പനി എഴുതിത്തരാമെന്നും, എന്നാൽ വാർത്ത തെറ്റാണെന്ന് തെളിഞ്ഞാൽ ആ ചാനലിന്റെ ഉടമസ്ഥർ ചാനൽ പൂട്ടാൻ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ മാസങ്ങളിൽ കിറ്റെക്സ് ഗ്രൂപ്പിന്റെ സി.എഫ്.ഒ ഇഡി ഓഫീസിൽ ഹാജരായത് ആവശ്യപ്പെട്ട രേഖകൾ കൈമാറാനായിരുന്നുവെന്നും, ഇത് ജിഎസ്ടി, ഇൻകം ടാക്സ്, കസ്റ്റംസ് ഓഫീസുകളിൽ നടക്കുന്ന സാധാരണ നടപടികൾ പോലെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് വക്കീലിന്റെയോ ചാർട്ടേഡ് അക്കൗണ്ടന്റിന്റേയോ സഹായം ആവശ്യമില്ലാത്ത സാധാരണ ട്രാൻസാക്ഷൻ പരിശോധന മാത്രമാണിതെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.

Facebook Comments Box
Share and Like Now

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]