എൻ.പി ചെക്കുട്ടിക്കെതിരായ ഇസ്ലാമോഫോബിക് പരാമർശം: മാധ്യമ സ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങൾക്കും നേരെയുള്ള ഭീഷണി
Senior journalist NP Chekutty | Indiavision News
Islamophobic attack on journalist NP Chekutty 2026: മാധ്യമപ്രവർത്തകർക്കെതിരായ വംശീയ പരാമർശം ആശങ്കജനകം | India vision News
കോഴിക്കോട്:
മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടിക്കെതിരായി നടന്ന ഇസ്ലാമോഫോബിക് പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങൾക്കും നേരെയുള്ള ഗുരുതരമായ ഭീഷണിയാണിതെന്ന് മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ–സാമൂഹിക പ്രവർത്തകരും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ഒരു ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെയാണ് വിവാദ പരാമർശം ഉണ്ടായത്. സിപിഎം പ്രതിനിധിയായ ഡോ. ഗോപൻ ഉൾപ്പെടെ വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഈ ചർച്ചയ്ക്കിടയിൽ, പാനലിലുണ്ടായിരുന്ന അഞ്ചുപേരിൽ ഒരാൾ “ഇസ്ലാം തീവ്രവാദിയാണെന്ന്” ഡോ. ഗോപൻ പരാമർശിച്ചു.
പേര് എടുത്തുപറഞ്ഞില്ലെങ്കിലും, ചർച്ചയുടെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ആ പരാമർശം എൻ.പി ചെക്കുട്ടിയെ ലക്ഷ്യംവെച്ചതാണെന്ന് വ്യക്തമായിരുന്നുവെന്നാണ് വിമർശനം. ഇതിനെതിരെ മാധ്യമപ്രവർത്തകയായ സ്മൃതി പരുത്തിക്കാട് ചോദ്യം ഉന്നയിക്കുകയും ചർച്ച വാക്കുതർക്കത്തിലേക്ക് നീങ്ങുകയും ചെയ്തു. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget
പരാമർശത്തോട് പ്രതികരിച്ച എൻ.പി ചെക്കുട്ടി, താൻ ഒരു തിയ്യ കുടുംബത്തിൽ ജനിച്ചയാളാണെന്നും ഇത്തരം വംശീയ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. “പാകിസ്താനിലേക്ക് അയക്കരുത്” എന്ന പ്രതികരണം, ഇന്ത്യയിലെ മാധ്യമപ്രവർത്തകർ നേരിടുന്ന ഇസ്ലാമോഫോബിക് സമീപനങ്ങളുടെ ഗൗരവം തുറന്നുകാട്ടുന്നതായും വിലയിരുത്തപ്പെടുന്നു.
ഇന്ത്യൻ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചില വിഭാഗങ്ങളിൽ പോലും ഇസ്ലാമോഫോബിക് ചിന്തകൾ ആഴത്തിൽ വേരോടിക്കുകയാണെന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിലും എൻ.പി ചെക്കുട്ടി സമാനമായ വംശീയ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും, മുസ്ലിം മാനേജ്മെന്റിലുള്ള മാധ്യമസ്ഥാപനത്തിൽ പ്രവർത്തിച്ചതിനെ ആയുധമാക്കിയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും ആരോപണം ഉണ്ട്.

വംശീയത മുസ്ലിംകളെ മാത്രമല്ല, മതേതര നിലപാട് സ്വീകരിക്കുന്നവരെയും ന്യൂനപക്ഷങ്ങളോട് ചേർന്നുനിൽക്കുന്നവരെയും ലക്ഷ്യമിടുന്നുവെന്നതാണ് ഈ സംഭവത്തിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. “തീവ്രവാദി”, “ഭീകരവാദി”, “പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ്” തുടങ്ങിയ പദങ്ങൾ ഇസ്ലാമോഫോബിക് വിദ്വേഷ പ്രചാരണത്തിന്റെ സ്ഥിരം ആയുധങ്ങളായി മാറിയെന്നും വിമർശനം ഉയർന്നു.
എൻ.പി ചെക്കുട്ടി കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകനും ചരിത്രകാരനുമാണ്. തേജസ്, ദേശാഭിമാനി, കൈരളി ടിവി, ഇന്ത്യൻ എക്സ്പ്രസ്, മാധ്യമം തുടങ്ങിയ പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം നിലവിൽ സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെ ദേശീയ നേതാവുമാണ്.
വിദ്യാർത്ഥി കാലത്ത് എസ്.എഫ്.ഐ നേതാവായിരുന്ന അദ്ദേഹം കോഴിക്കോട് സർവകലാശാല യൂണിയനിലും നേതൃപദവി വഹിച്ചു. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തിക്കെതിരെയാണ് ഇസ്ലാമോഫോബിക് വംശീയ ആക്രമണം നടന്നതെന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
മാധ്യമപ്രവർത്തകരെ വംശീയമായി അപമാനിക്കുന്ന പ്രവണതകൾക്കെതിരെ സമൂഹം ഒരുമിച്ച് നിലകൊള്ളണമെന്നും, കീഴാള വിരുദ്ധവും മതവൈരപരവുമായ ഇത്തരം സമീപനങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കണമെന്നും പ്രസ്താവനയിൽ ഒപ്പുവെച്ചവർ ആവശ്യപ്പെട്ടു.
കെജിഎസ്, കൽപ്പറ്റ നാരായണൻ, സണ്ണി എം കപിക്കാട്, ഡോ. ജെ.ദേവിക, കെ.സി ഉമേഷ് ബാബു, ആർ.രാജഗോപാൽ (സീനിയർ ജേണലിസ്റ്റ്), കെ.രാജഗോപാൽ (സീനിയർ ജേണലിസ്റ്റ്), സന്തോഷ് കുമാർ (സീനിയർ ജേണലിസ്റ്റ്), ജമാൽകൊച്ചങ്ങാടി (സീനിയർ ജേണലിസ്റ്റ്), സിദ്ധാർഥൻ പരുത്തിക്കാട് (സീനിയർ ജേണലിസ്റ്റ്), കുന്നത്തൂർ രാധാകൃഷ്ണൻ (സീനിയർ ജേണലിസ്റ്റ്), ഗൗരീദാസൻ നായർ (സീനിയർ ജേണലിസ്റ്റ്), പി.അഹമ്മദ് ശരീഫ് (സീനിയർ ജേണലിസ്റ്റ്), പി.എ.എം ഹാരിസ്, ദാമോദർ പ്രസാദ്, പി.ഐ നൗഷാദ്, കെ.മുരളി, സി.ആർ നീലകണ്ഠൻ, ഡോ. ആസാദ്, ഡോ. വി.എസ് സുനിൽകുമാർ, കെ.പി നൗഷാദലി, അഡ്വ. ജലജ മാധവൻ, ഡോ. എം.എം ഖാൻ, ജോഷി ജോസഫ് (സിനിമാ പ്രവർത്തകൻ), ഡോ. കെ.എൻ അജോയ് കുമാർ, കെ.എസ് ഹരിഹരൻ, കെ.പി പ്രകാശൻ, കെ.എച്ച് നാസർ, സിദ്ദിഖ് കാപ്പൻ, സുദേഷ് എം രഘു, എം.പി ബാലറാം, അഷ്റഫ് തങ്ങൾ, എം.പി പ്രശാന്ത് (സംവിധായകൻ), ഫെലിക്സ് ജെ പുല്ലൂഡൻ, സി.എം ശരീഫ്, നൗഷാദ് സി.എ, ഐ ഗോപിനാഥ്, വി.കെ സുരേഷ്, പ്രഭാകരൻ വരപ്രത്ത്, ആറ്റക്കോയ തങ്ങൾ, പി.ടി കുഞ്ഞാലി, സമദ് കുന്നക്കാവ്, റെനി ഐലിൻ, അബ്ദുൽ ജബ്ബാർ, വി.എ ഫായിസ, ബി.പ്രതീഷ്, എൻ.എം സിദ്ദിഖ്, കണ്ണൻ കാർത്തികേയൻ, ഷഹീർ മുഹമ്മദ്, മുഹമ്മദ് സബാഹ്, അഖിൽ എസ് കുമാർ, അശ്ഖർ മാളിയേക്കൽ, റഷാദ് ടി.പി, മുഹമ്മദ് ശമീം, തശ്കീർ അഹ്മദ്, കെ.എൻ നവാസ് അലി, കെ.എം കബീർ, എ.കെ സഫീർ, ഫൈസൽ പാളോലി, ഹാമിദ് ടി.പി, വി.എ മുഹമ്മദ് അഷ്റഫ്, വേണുഗോപാൽ കുനിയിൽ, ഡോ. സീന പനോളി, റെയ്ഹാനത്ത് സിദ്ദിഖ്, ഫൗസിയ ആരിഫ്, അരുൺ ജി.എം, സാമിദാസ്, ഖാദർ പാലാഴി, ആഷിക് സി കെ, അഡ്വ. കെ.എ നിസാർ, അബ്ദുല്ല ബാസിൽ സി.പി, മുഹ്മ്മദ് മുസ്തഫ കെ.പി, ഷെബിൻ മുഹമ്മദ്, ഹനീൻ ഫൈസൽ, വസീം ആർ.എസ്, ഷെരീഫ് പൊന്നാനി, ആഷിഫ് അസീസ്, നസീബ് പത്തനാപുരം, ബാബുരാജ് ഭഗവതി, പി.അംബിക എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





