ഗൂഗിള്‍ അസിസ്റ്റന്റ് യുഗത്തിന് വിരാമം | 2026-ല്‍ ആന്‍ഡ്രോയിഡിലേക്ക് ‘ജെമിനി’ എഐ പൂര്‍ണമായി
Google Assistant replacement Gemini AI
Google Assistant replacement Gemini AI
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ഗൂഗിള്‍ അസിസ്റ്റന്റ് (Google Assistant) പതുക്കെ പടിയിറങ്ങുന്നു. 2026-ഓടെ ഗൂഗിളിന്റെ പുതിയ തലമുറ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ജെമിനി (Gemini AI) ആണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ പൂര്‍ണമായി സ്ഥാനം പിടിക്കുക എന്ന് ഗൂഗിള്‍ ഔദ്യോഗികമായി വ്യക്തമാക്കി.
സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഗൂഗിള്‍ ടിവി, സ്മാര്‍ട്ട് സ്പീക്കറുകള്‍, ഡിസ്പ്ലേ ഡിവൈസുകള്‍, കൂടാതെ iOS ആപ്പുകള്‍ എന്നിവയിലും ജെമിനി എഐ ലഭ്യമാകും. 2016-ല്‍ അവതരിപ്പിച്ച ഗൂഗിള്‍ അസിസ്റ്റന്റിന് കൃത്യം ഒരു ദശാബ്ദം പൂര്‍ത്തിയാകുന്ന 2026-ലാണ് ഈ വലിയ മാറ്റം നടപ്പാക്കുന്നത്.
ജനറേറ്റീവ് എഐ (Generative AI) മനുഷ്യരുടെ ദിനചര്യയുടെ അവിഭാജ്യ ഭാഗമാക്കുക എന്ന ഗൂഗിളിന്റെ ദീര്‍ഘകാല ദൃഷ്ടിയുടെ ഭാഗമാണ് ഈ മാറ്റം. നിലവിലെ വോയിസ് അസിസ്റ്റന്റിനേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയുള്ളതും, വേഗത്തില്‍ പ്രതികരിക്കുന്നതും, സംഭാഷണം സ്വാഭാവികമാക്കുന്നതുമായ ഒരു പേഴ്‌സണല്‍ എഐ അസിസ്റ്റന്റായി ജെമിനിയെ വികസിപ്പിച്ചിരിക്കുകയാണ് കമ്പനി.
2025 അവസാനത്തോടെ മാറ്റം പൂര്‍ത്തിയാക്കാനായിരുന്നു ഗൂഗിളിന്റെ ആദ്യ പദ്ധതി. എന്നാല്‍ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിനായി സമയപരിധി 2026 വരെ നീട്ടുകയായിരുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് ഇപ്പോള്‍ നിര്‍വഹിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ജെമിനിക്ക് സമഗ്രമായി ചെയ്യാന്‍ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുക എന്നതും, അവധിക്കാലങ്ങളില്‍ വലിയ പ്ലാറ്റ്ഫോം മാറ്റങ്ങള്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്നതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ്.
വെറുമൊരു വോയിസ് കമാന്‍ഡ് ടൂളിന് അപ്പുറമാണ് ജെമിനി. ദൃശ്യ വിവരങ്ങള്‍ മനസ്സിലാക്കാനും, കോണ്‍ടെക്‌സ്‌റ്റ് അടിസ്ഥാനമാക്കി മറുപടി നല്‍കാനും, സെമാന്റിക് സെര്‍ച്ച്, എഐ വീഡിയോ ഡിറ്റക്ഷന്‍, NotebookLM സപ്പോര്‍ട്ട് പോലുള്ള അത്യാധുനിക ഫീച്ചറുകള്‍ ഉപയോഗിച്ച് കൂടുതല്‍ സ്മാര്‍ട്ടായി പ്രവര്‍ത്തിക്കാനും ജെമിനിക്ക് സാധിക്കും. വിവിധ രാജ്യങ്ങളില്‍ ഘട്ടം ഘട്ടമായാണ് ജെമിനിയുടെ പൂര്‍ണ രൂപം അവതരിപ്പിക്കുക.

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





