ജീവിതം “കൈകളും കാലുകളും കെട്ടപ്പെട്ട അവസ്ഥ” പോലെയാണെന്ന് കന്യാസ്ത്രീ
22/09/2018 - KOCHI: Nuns of Joint Christian Council has been protesting here for the past two days against the delay in arrest in the case of Jalandhar Bishop Franco Mulakkal in Kochi - Express Photo. [Kerala, Kochi, Jalandhar Bishop Case, Franco Mulakkal, Nun Rape Case, Protest, Joint Christian Council] - File photo .Credit: The Hindu
Franco Mulakkal Case Survivor Statement: ‘കൈകളും കാലുകളും കെട്ടപ്പെട്ട ജീവിതം’ –യാതനകള്‍ തുറന്ന് പറഞ്ഞ് സിസ്റ്റർ റാനിറ്റ് | Indiavision News
തിരുവനന്തപുരം | Indiavision News
ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത കന്യാസ്ത്രീയായ സിസ്റ്റർ റാനിറ്റ് എട്ട് വർഷക്കാലമായി അനുഭവിക്കുന്ന കടുത്ത മാനസികവും സാമൂഹികവുമായ യാതനകൾ തുറന്നുപറഞ്ഞു.
നിലവിലെ ജീവിതം “കൈകളും കാലുകളും കെട്ടപ്പെട്ട അവസ്ഥ” പോലെയാണെന്ന് സിസ്റ്റർ വ്യക്തമാക്കി. Franco Mulakkal Case Survivor Statement
സഭയ്ക്കകത്ത് പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെ തന്നെ തനിക്കെതിരെ ഒറ്റപ്പെടുത്തലും അവഗണനയും ആരംഭിച്ചുവെന്ന് സിസ്റ്റർ പറയുന്നു.സഭാ നേതൃത്വത്തിന്റെ ദീർഘകാല നിശബ്ദതയാണ് തങ്ങളെ തെരുവിലേക്ക് ഇറങ്ങാൻ നിർബന്ധിതരാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി.
മഠത്തിനുള്ളിൽ തന്നെ സഹായവും സംരക്ഷണവും ലഭിക്കാത്ത സാഹചര്യത്തിൽ, മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ടുപോകേണ്ടി വന്നുവെന്ന് സിസ്റ്റർ വെളിപ്പെടുത്തി.ഒറ്റപ്പെടുത്തലും സാമൂഹിക ആക്രമണങ്ങളും അതിനുള്ള പ്രധാന കാരണങ്ങളായി.
ഇപ്പോൾ താനും കൂടെ ശേഷിക്കുന്ന മൂന്ന് കന്യാസ്ത്രീകളും മഠത്തിൽ തയ്യൽ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുകയാണെന്ന് സിസ്റ്റർ റാനിറ്റ് പറഞ്ഞു. സഭയിലോ രൂപതയിലോ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget
ബിഷപ് ഫ്രാങ്കോ മുളക്കലിന് അനുകൂലമായി പ്രവർത്തിച്ച ചില കന്യാസ്ത്രീകൾ മഠത്തിനുള്ളിൽ തന്നെ ഉണ്ടായിരുന്നുവെന്ന് സിസ്റ്റർ ആരോപിച്ചു.പരാതി നൽകിയതിന്റെ പേരിൽ കുടുംബത്തെയും സഹോദരിമാരെയും കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചുവെന്നും സിസ്റ്റർ പറഞ്ഞു.
“പണം കിട്ടാത്തതുകൊണ്ടാണ് പരാതി” എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ സംഘടിതമായി നടന്നുവെന്ന് സിസ്റ്റർ തുറന്നു പറഞ്ഞു. എന്നാൽ രൂപതയിൽ നിന്നോ ഫ്രാങ്കോ മുളക്കലിൽ നിന്നോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അവർ ഉറപ്പിച്ചു.
പീഡനത്തിന് ഇരയായിട്ടും ഇത്രയും കാലം മിണ്ടാതിരുന്നതിനെ കുറിച്ച് സമൂഹത്തിൽ ഉയരുന്ന ചോദ്യങ്ങൾക്കും സിസ്റ്റർ മറുപടി നൽകി. ഒരു കന്യാസ്ത്രീക്ക് ഏറ്റവും പ്രധാനപ്പെട്ടത് ചാരിത്ര്യ ശുദ്ധിയാണെന്നും, അത് നഷ്ടപ്പെട്ടതായി സമൂഹം വിലയിരുത്തിയാൽ സഭയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയമാണ് മൗനത്തിലേക്ക് തള്ളിയതെന്നും അവർ പറഞ്ഞു.
“‘മഠം ചാടി’ എന്ന പേരിലാണ് പിന്നീട് ആളുകൾ അറിയപ്പെടുക. അത് വ്യക്തിക്കും കുടുംബത്തിനും ജീവിതകാല നാണക്കേടായി മാറും,” സിസ്റ്റർ വ്യക്തമാക്കി.
സഭ വിട്ട് പോയ നിരവധി കന്യാസ്ത്രീകളുടെ അനുഭവങ്ങൾ നേരിട്ട് അറിഞ്ഞിട്ടുണ്ടെന്നും, പല മഠങ്ങളിലും സമാനമായ വേദനകൾ ഉള്ളിലൊതുക്കി ജീവിക്കുന്നവർ ഉണ്ടെന്നും സിസ്റ്റർ റാനിറ്റ് കൂട്ടിച്ചേർത്തു.

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





