സിപിഎം തെരഞ്ഞെടുപ്പ് മോഡിലേക്ക്; മണ്ഡലങ്ങളിൽ സജീവമാകാൻ എംഎൽഎമാരോട് മുഖ്യമന്ത്രി, ചിലർക്കു സീറ്റ് നഷ്ടം ഉറപ്പ്
CPM Kerala Assembly Election 2026 | IIndiavision News
CPM Kerala Assembly Election 2026: എംഎൽഎമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി | Indiavision News | 21 Jan 2026
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സിപിഎം ശക്തമാക്കി. മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകാൻ നിലവിലെ എംഎൽഎമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകി. പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തലിൽ ചില എംഎൽഎമാരുടെ പ്രവർത്തനത്തിൽ അസന്തോഷം രേഖപ്പെടുത്തിയതായാണ് വിവരം.CPM Kerala Assembly Election 2026
രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കാനാണ് സിപിഎമ്മിന്റെ ആലോചന. എന്നാൽ അതിന്റെ പേരിൽ എല്ലാവർക്കും അവസരം ലഭിക്കില്ല. നിലവിലെ എംഎൽഎമാരിൽ ചിലർ ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ടേം വ്യവസ്ഥ കാരണം പുറത്തായ ചില നേതാക്കൾ വീണ്ടും സ്ഥാനാർഥി പട്ടികയിൽ എത്താൻ സാധ്യതയുണ്ട്. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget
പാർലമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതിങ്ങനെയാണ്: “ആർ മത്സരിക്കും, ആരില്ല എന്നത് എംഎൽഎമാർ പരിഗണിക്കേണ്ട കാര്യമല്ല. മണ്ഡല പ്രവർത്തനമാണ് ഇപ്പോൾ പ്രധാന്യം.”
പാർട്ടി വിലയിരുത്തലിൽ നിയമസഭയിലെ ഇടപെടലിലും മണ്ഡല പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന ചില എംഎൽഎമാരെ മാറ്റാനുള്ള സാധ്യതയും സിപിഎം പരിശോധിക്കുന്നുണ്ട്.

അതേസമയം, മുൻ സർക്കാരിൽ മികച്ച പ്രകടനം കാഴ്ചവച്ച മുതിർന്ന നേതാക്കളിൽ ചിലർ വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതിന് ശേഷമായിരിക്കും സ്ഥാനാർഥി നിർണയ നടപടികൾ ആരംഭിക്കുക.
സ്ഥാനാർഥി മാനദണ്ഡങ്ങൾ സംബന്ധിച്ച അന്തിമ രേഖ സംസ്ഥാന സെക്രട്ടറിയേറ്റ് ഇതുവരെ തയ്യാറാക്കിയിട്ടില്ല. എന്നാൽ രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് ഉണ്ടാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യം ഘടകകക്ഷികൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, അതിൽ സിപിഎം അന്തിമ തീരുമാനം എടുത്തിട്ടില്ല.

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





