ഐടി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ ദുരൂഹ മരണം; കമ്പനി എം.ഡി പോലീസിൽ പരാതി നൽകി
Confident Group Office Death Case
Confident Group Office Death Case: ഇൻകം ടാക്സ് റെയ്ഡിനിടെ മരണം, അന്വേഷണം | Indiavision News
ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ നടന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കമ്പനി മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് പോലീസിൽ പരാതി നൽകി. Confident Group Office Death Case
മരണവുമായി ബന്ധപ്പെട്ട് നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അശോക് നഗർ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്.
പരാതിയിൽ പറയുന്നതനുസരിച്ച്, ആദായനികുതി വകുപ്പിന് മൊഴി നൽകുന്നതിനായി സി.ജെ റോയ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ എത്തുകയായിരുന്നു.
അദ്ദേഹം പിന്നീട് സ്വന്തം ക്യാബിനിലേക്ക് പോയതായും കുറച്ചുനേരത്തിന് ശേഷം വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന ഇൻകം ടാക്സ് റെയ്ഡിനിടെയാണ് റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
റിച്ച്മണ്ട് സർക്കിളിനടുത്തുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ വെച്ചാണ് ലൈസൻസുള്ള തോക്കിൽ നിന്ന് വെടിയേറ്റത്. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget
ആത്മഹത്യയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
വെടിയൊച്ച കേട്ടതോടെ ജീവനക്കാർ റോയിയുടെ മുറിയിലേക്ക് ഓടിയെത്തുകയായിരുന്നു.
രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ റെയ്ഡ് നടത്തുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു.
മൂന്നുദിവസമായി റെയ്ഡ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ എല്ലാ കോണുകളിലെയും അന്വേഷണം പുരോഗമിക്കുകയാണ്.

Sumimol P S | Senior Current Affairs Analyst





