സോഷ്യല്‍ മീഡിയ ആരോപണം തള്ളി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്
Bus Sexual Harassment Fake Allegation case | Indiavision News
ബസ് ലൈംഗികാതിക്രമ കേസ്: സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകം
Bus Sexual Harassment Fake Allegation Case Kozhikode | സോഷ്യല്‍ മീഡിയ ആരോപണം തള്ളി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് – Indiavision News
കോഴിക്കോട്: ബസില്‍ യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആരോപണം ഉന്നയിച്ച ഷിംജിത മുസ്തഫയ്ക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ബസിനുള്ളില്‍ അസ്വാഭാവികമായ ഒരു സംഭവവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സംഭവമുണ്ടായതായി പറയുന്ന ബസിലെ CCTV ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചെന്നും, ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു
ദീപക്കും ഷിംജിതയും ബസില്‍ കയറിയതും, തുടര്‍ന്ന് ഇരുവരും സാധാരണ നിലയില്‍ ബസില്‍ നിന്ന് ഇറങ്ങി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനെ പിന്തുണയ്ക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഏഴോളം വീഡിയോകള്‍ ചിത്രീകരിച്ചു
ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ വീഡിയോകള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ചതായും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
നിയമബോധമുള്ള വ്യക്തിയെന്ന് പൊലീസ് ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget
പോസ്റ്റ് ഗ്രാജുവേറ്റും അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയുമുള്ള ഷിംജിത, മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പറായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമത്തെക്കുറിച്ച് മതിയായ അവബോധമുള്ള വ്യക്തിയാണെന്നും, ഇത്തരമൊരു പ്രചരണം ഒരാളുടെ മാനഹാനിയിലേക്കും ആത്മഹത്യയിലേക്കും നയിക്കാമെന്ന ബോധം പ്രതിക്കുണ്ടായിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയില്ല
താമസസ്ഥലമായ വടകരയിലോ, സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലോ, മറ്റ് നിയമ അധികാരികളിലോ ഒരു പരാതിയും നല്‍കിയിട്ടില്ല എന്നതും അന്വേഷണത്തില്‍ വ്യക്തമായി.
സൈബര്‍ ആക്രമണത്തിന് പിന്നാലെ ആത്മഹത്യ
ബസില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണ വീഡിയോ വൈറലായതോടെ ദീപക്കിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായി. തുടര്‍ന്ന് മാനസികമായി തകര്‍ന്ന ദീപക്കിനെ ഞായറാഴ്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
14 ദിവസത്തെ റിമാന്‍ഡ്
ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്തു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
—
Indiavision News
സത്യസന്ധവും ഉത്തരവാദിത്വപരവുമായ വാര്‍ത്താവിനിമയം

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





