× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

ഇന്ത്യക്കാര്‍ക്കുള്ള കോണ്‍സുലര്‍ വിസ സേവനങ്ങള്‍ നിര്‍ത്തി ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍

Bangladesh Visa Services Suspended for Indians

Bangladesh Visa Services Suspended for Indians Amid Violent Protests | Indiavision News

Bangladesh Visa Services Suspended for Indians

ന്യൂഡല്‍ഹി | Indiavision News

യുവ രാഷ്ട്രീയ നേതാവ് ഷരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ശക്തമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍, ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള കോണ്‍സുലര്‍ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ അറിയിച്ചു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ നിന്നും നല്‍കുന്ന എല്ലാ വിസ സേവനങ്ങളും നിര്‍ത്തിവയ്ക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഹാദിയുടെ മരണത്തെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ അക്രമസ്വഭാവം കൈവരിച്ചതോടെയാണ് സുരക്ഷാ മുന്നറിയിപ്പുകള്‍ ശക്തമാക്കിയത്. ഇതിനോടനുബന്ധിച്ച് തെക്കുകിഴക്കന്‍ തുറമുഖ നഗരമായ ചാറ്റോഗ്രാമിലെ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളും നേരത്തെ നിര്‍ത്തിവച്ചിരുന്നു.

അതേസമയം, രാജ്ഷാഹിയിലെ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രത്തില്‍ ആക്രമണം ഉണ്ടാകുമെന്ന പ്രതിഷേധക്കാരുടെ ഭീഷണിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ മുഖ്യസംഘാടകനായിരുന്ന ഷരീഫ് ഉസ്മാന്‍ ഹാദി, ഡിസംബര്‍ 12ന് ധാക്കയിലെ ബിജോയ്നഗറില്‍ നടന്ന പൊതുപരിപാടിക്കിടെ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

ഹാദിയുടെ മരണത്തിന് പിന്നാലെ ഇന്ത്യന്‍ വിസ കേന്ദ്രങ്ങള്‍ക്കും മാധ്യമ ഓഫീസുകള്‍ക്കും നേരെ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി കെട്ടിടങ്ങള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 മുതല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് കഴിയുന്നത്. മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ശക്തമാകുകയാണ്.

Facebook Comments Box
Share and Like Now

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]