× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

അമ്മയുടെ കണ്ണീരോർമ്മകൾ; ഒരിക്കലും കാണാനാവാതെ പോയ മോഹൻലാലിന്റെ മൂന്ന് സിനിമകൾ

Mohanlal mother Shanthakumari death

Mohanlal Mother Shanthakumari Death: Three Mohanlal Movies She Never Watched

Mohanlal mother Shanthakumari death

മലയാള സിനിമയുടെ അഭിമാനമായ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി ഇനി ഓർമ്മകളിൽ. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്ന ശാന്തകുമാരി അമൃത ആശുപത്രിയിലായിരുന്നു ചികിത്സയിൽ.

മകൻ മലയാള സിനിമയിലെ അതുല്യനായകനായി ഉയർന്നുവന്നപ്പോഴും, മോഹൻലാലിന്റെ ചില സിനിമകൾ കാണാൻ അമ്മ മനസ്സ് അനുവദിച്ചിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ, മകന്റെ അഭിനയജീവിതത്തിലെ മൂന്ന് പ്രധാന ചിത്രങ്ങൾ താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് ശാന്തകുമാരി തുറന്നു പറഞ്ഞിരുന്നു.

‘കിരീടം’, ‘ചെങ്കോൽ’, ‘താളവട്ടം’ എന്നീ സിനിമകളാണ് ശാന്തകുമാരി ഒഴിവാക്കിയത്.
“അത് ഭയങ്കര കഷ്ടമാണ്. അടിയൊക്കെയാണ്. എനിക്ക് കാണാൻ പറ്റില്ല. കിരീടം കുറച്ചു കണ്ടു, പിന്നെ നിർത്തി. ചെങ്കോൽ മുഴുവനായി കണ്ടിട്ടില്ല. താളവട്ടവും ഞാൻ കണ്ടിട്ടില്ല,” എന്നാണ് അമ്മ പറഞ്ഞത്.

കിലുക്കം പോലുള്ള ലളിതവും സന്തോഷം നൽകുന്നതുമായ സിനിമകളാണ് തനിക്ക് ഇഷ്ടമെന്നും, ‘ചിത്രം’ സിനിമയുടെ അവസാനഭാഗം പോലും സഹിക്കാനാകാതെ എഴുന്നേറ്റ് പോയതായും ശാന്തകുമാരി അഭിമുഖത്തിൽ പറഞ്ഞു.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടി കൊച്ചിയിലെത്തിയപ്പോൾ മോഹൻലാൽ ആദ്യം സന്ദർശിച്ചത് വിശ്രമത്തിലായിരുന്ന അമ്മയെയായിരുന്നു. കഴിഞ്ഞ പിറന്നാൾ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചേർന്ന് അദ്ദേഹം ആഘോഷിച്ചിരുന്നു. ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു. അന്തിമാദരം അർപ്പിക്കാൻ നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി തുടങ്ങിയവരും എളമക്കരയിലെ വസതിയിൽ എത്തി.

അമ്മയുടെ ഓർമ്മകളും സ്നേഹവും മോഹൻലാലിന്റെ ജീവിതത്തിലും സിനിമയിലും എന്നും ജീവനോടെ തുടരും.

Facebook Comments Box
Share and Like Now

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]