× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

കേരള മുഖ്യമന്ത്രിയുടെ കാറും വൈകാതെയെത്തും’;ചിത്രം പങ്കുവെച്ച് കെ സുരേന്ദ്രന്‍

K Surendran Kerala Politics

K Surendran Reacts to BJP Mayor Victory in Kerala | Kerala Politics Update

K Surendran Kerala Politics

തിരുവനന്തപുരം:
സംസ്ഥാനത്ത് ബിജെപി ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്ന പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് ആദ്യമായി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ലഭിച്ചതോടെയാണ് സുരേന്ദ്രന്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തിയത്.

ബിജെപി സംസ്ഥാന കാര്യാലയമായ കെ.ജി. മാരാര്‍ ഭവന്റെ മുന്നില്‍ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ഈ ചിത്രം കേരള രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

“ബിജെപിയുടെ ആദ്യ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും വാഹനങ്ങള്‍ ഇന്ന് ബിജെപി സംസ്ഥാന കാര്യാലയത്തിന് മുന്നിലുണ്ട്. അടുത്തതായി കേരള മുഖ്യമന്ത്രിയുടെ കാറും ഇതേ സ്ഥലത്ത് പാര്‍ക്ക് ചെയ്യുമെന്നുറപ്പുണ്ട്” എന്നായിരുന്നു കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ചത്.

അതേസമയം, ഇതേ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് “കട്ട വെയ്റ്റിംഗ് KERALA STATE -1” എന്ന കുറിപ്പും അദ്ദേഹം ചേര്‍ത്തു. സുരേന്ദ്രന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Facebook Comments Box
Share and Like Now

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]