× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

Headline:പ്രിയങ്ക ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കേണ്ടതില്‍ പരിമിതിയെന്ന് റോബര്‍ട്ട് വാദ്ര

Priyanka Gandhi PM candidature

Robert Vadra Comments on Priyanka Gandhi PM Candidature: Key Insights

രാജ്യത്തെ യാഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കലാണ് ഇപ്പോഴത്തെ പ്രാഥമികത: വാദ്ര

Priyanka Gandhi PM candidature


ഡല്‍ഹി:
വയനാട് എംപി പ്രിയങ്ക ഗാന്ധിയെ പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യങ്ങള്‍ക്കിടയില്‍ റോബര്‍ട്ട് വാദ്ര പ്രതികരിച്ചു. “പ്രിയങ്ക മുന്നോട്ട് വരണമെന്നത് പലരുടെയും ആഗ്രഹമാണ്, എന്നാൽ ഇപ്പോൾ വ്യക്തിപരമായ സ്ഥാനമാനങ്ങൾക്കല്ല, രാജ്യത്തെ ബാധിക്കുന്ന യാഥാർത്ഥ പ്രശ്‌നങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും” അദ്ദേഹം പറഞ്ഞു.

പ്രിയങ്കയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കേണ്ടതെന്ന് ഇമ്രാന്‍ മസൂദ് എംപി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വാദ്രയുടെ നിരീക്ഷണം. എല്ലാ വ്യക്തികള്‍ക്കും തങ്ങളുടേതായ ആഗ്രഹങ്ങൾ ഉണ്ടാകുമെന്നും, പ്രിയങ്കയും താനും രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താനൊരു രാഷ്ട്രീയ സ്ഥാനാര്‍ഥിത്വ പരമായി മുന്നോട്ട് വരാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും, ഹിന്ദു-മുസ്ലിം വിഭാഗീയത ഇല്ലാതാക്കി ഐക്യവും സഹോദരത്വവും നിലനിര്‍ത്തുക എന്നതാണ് പ്രധാന ശ്രമം. മലിനീകരണം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ തുടങ്ങിയ രാജ്യത്തെ ഏറ്റവും ഗൗരവകരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെന്നും വാദ്ര വ്യക്തമാക്കി.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പല കാര്യങ്ങളും ചര്‍ച്ചയായെങ്കിലും മലിനീകരണം പോലുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. പ്രിയങ്ക ഈ വിഷയങ്ങൾ പാരാമെന്റിൽ ഉയർത്താൻ താല്പര്യമുണ്ടായിരുന്നെന്നും വാദ്ര കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രതികരിച്ചില്ലെന്ന ബിജെപിയുടെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് വാദ്രയുടെ നിലപാട്. ക്രിസ്മസ് ആശംസകളോടെ അദ്ദേഹം രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താനുള്ള പ്രത്യാശ പ്രകടിപ്പിച്ചു.

Facebook Comments Box
Share and Like Now

Leave a Reply

Your email address will not be published. Required fields are marked *

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]