സിവേഴ്‌സ്‌ക് നിയന്ത്രണം പിടിച്ചെന്ന് റഷ്യ | ഡോണ്ബാസ് മേഖലയിൽ ആക്രമണം
Russia Claims Capture of Sievierodonetsk Ukraine | Heavy Drone and Missile Attacks
Russia claims capture of Sievierodonetsk
കീവ്:
യുക്രെയ്നിലെ ഡോണ്ബാസ് മേഖലയിലുള്ള പ്രധാന പട്ടണമായ സിവേഴ്‌സ്‌ക് തങ്ങളുടെ നിയന്ത്രണത്തിലായതായി റഷ്യ അവകാശപ്പെട്ടു. ചൊവ്വാഴ്ച നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് പട്ടണം കീഴടക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സിവേഴ്‌സ്‌കിന് പിന്നാലെ സ്ലോവിയാന്‍സ്‌ക്, ക്രാമാറ്റോര്‍സ്‌ക് തുടങ്ങിയ തന്ത്രപ്രധാന നഗരങ്ങൾ ലക്ഷ്യമാക്കി സൈനിക നീക്കങ്ങൾ തുടരുകയാണെന്നും റഷ്യ വ്യക്തമാക്കി. ഈ മേഖലകളുടെ നിയന്ത്രണം ഡോണ്ബാസ് യുദ്ധത്തിൽ നിർണായകമായ മുന്നേറ്റമാകുമെന്നാണ് റഷ്യൻ വാദം.
ഇതിനിടെ, കിഴക്കൻ ഖാർകിവ് മേഖലയിലെ മൂന്ന് പട്ടണങ്ങൾ നേരത്തെ തന്നെ പിടിച്ചെടുത്തതായി റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടു. റഷ്യൻ സൈനിക ജനറലിന്റെ മരണത്തിന് പിന്നാലെ യുക്രെയ്നിനെതിരായ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് റഷ്യ.
യുക്രെയ്നിലെ സൈത്തോമിർ മേഖലയിൽ നടന്ന വ്യോമാക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നാലുവയസ്സുള്ള കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക അധികാരികൾ അറിയിച്ചത്. സെമിത്തോർ മേഖലയിലും ശക്തമായ ആക്രമണങ്ങൾ നടന്നുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി.
ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണത്തെ തുടർന്ന് കീവ് ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത വിതരണം തകരാറിലായി. റിവ്നെ, ടെർണോപിൽ, ഖ്മെൽനിത്സി തുടങ്ങിയ പ്രദേശങ്ങളിൽ ദീർഘനേരം വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
യുക്രെയ്ന്‍ വ്യോമ സേനയുടെ കണക്കു പ്രകാരം, റഷ്യ 635 ഡ്രോണുകളും 38 മിസൈലുകളും വിക്ഷേപിച്ചു. ഇതിൽ 587 ഡ്രോണുകളും 34 മിസൈലുകളും തകർക്കാൻ യുക്രെയ്ന് കഴിഞ്ഞുവെന്ന് സൈന്യം അറിയിച്ചു. എന്നാൽ, 21 പ്രദേശങ്ങളിലായി 31 ഡ്രോണുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതായും അധികൃതർ സ്ഥിരീകരിച്ചു.
യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഡോണ്ബാസ് മേഖലയിലെ മനുഷ്യാവസ്ഥയും ഊർജ സുരക്ഷയും ഗുരുതര പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





