× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ് ബെംഗളൂരുവിൽ മരിച്ച നിലയിൽ | എൻഫോഴ്‌സ്‌മെന്റ് റെയ്ഡിന് പിന്നാലെ ദുരൂഹാന്ത്യം

CJ Roy Death Bengaluru

CJ Roy Death Bengaluru

Confident Group Chairman CJ Roy Death: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ് ബെംഗളൂരുവിൽ മരിച്ച നിലയിൽ | Indiavision News

ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി ജെ റോയ് (57)യെ ബെംഗളൂരുവിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക നിഗമനത്തിൽ ഇത് ആത്മഹത്യയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. Confident Group Chairman CJ Roy Death

സംഭവം നഗരത്തിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലാണ് നടന്നത്. രാവിലെ മുതൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധന നടന്നതിന് പിന്നാലെയായിരുന്നു ദുരന്തമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget

ഓഫീസിലെ മുറിയിൽ നിന്ന് വെടിയൊച്ച കേട്ടതോടെ ജീവനക്കാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ സിജെ റോയ് നിലത്ത് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, റോയിയുടെ ലൈസൻസുള്ള തോക്കിൽ നിന്നാണ് വെടിയേറ്റതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്വയം വെടിവച്ചതാകാമെന്ന സംശയമാണ് നിലവിൽ ശക്തമായിരിക്കുന്നത്.

Confident Group Chairman CJ Roy Death
Confident Group Chairman CJ Roy Death | Image Courtesy: TNIE

എന്നാൽ മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം പരിശോധന നിർണായകമാകുമെന്നും, റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക നിഗമനത്തിലെത്തുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

ഇതിനിടെ, ആദായനികുതി വകുപ്പ് രാവിലെ അദ്ദേഹത്തിന്റെ ഓഫീസിൽ പരിശോധന നടത്തിയിരുന്നുവെന്നും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചുവരികയാണെന്നും വൃത്തങ്ങൾ indiavisionnews.com-നോട് പറഞ്ഞു.

കേരളത്തിലും കർണാടകയിലുമായി നിരവധി വൻ പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ള കോൺഫിഡന്റ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധേയമായ സ്ഥാപനമാണ്. സിജെ റോയിയുടെ അപ്രതീക്ഷിത മരണം വ്യവസായ രംഗത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Facebook Comments Box
Share and Like Now

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]