× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

ഉന്നത വിദ്യാഭ്യാസം പിന്നോക്കം: ശാന്തൻപാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിടമില്ലാതെ 7 വർഷം

Santhanpara Government Arts and Science College Crisis 2026

Santhanpara Government College Crisis 2026: Indiavision News റിപ്പോർട്ട്

ശാന്തൻപാറ (ഇടുക്കി):
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന ഇടുക്കി ജില്ലയിൽ സ്ഥാപിച്ച മൂന്നാമത്തെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജായ ശാന്തൻപാറ കോളജ് ഗുരുതര പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്.

2018-ൽ അനുവദിച്ച കോളജിന് ഇന്നുവരെ സ്വന്തമായി കെട്ടിടം നിർമിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ പൂപ്പാറയിലെ പഞ്ചായത്ത് എൽപി സ്കൂൾ കെട്ടിടത്തിലാണ് പരിമിത സൗകര്യങ്ങളോടെ കോളജ് പ്രവർത്തിക്കുന്നത്. ഏഴ് വർഷം കഴിഞ്ഞിട്ടും സ്ഥിരം സംവിധാനങ്ങൾ ഒരുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget

🏗️ കെട്ടിട നിർമാണം മുടങ്ങി

പൂപ്പാറയിൽ റവന്യൂ വകുപ്പ് കോളജ് കെട്ടിട നിർമാണത്തിനായി ഭൂമി വിട്ടുനൽകിയിരുന്നു. സർക്കാർ ആദ്യം 7 കോടി രൂപ അനുവദിച്ചെങ്കിലും നിർമാണം ആരംഭിക്കാതിരുന്നതോടെ ഭരണാനുമതി നഷ്ടപ്പെട്ടു.

2020-21 കാലഘട്ടത്തിൽ ഉൗരാളുങ്കൽ സൊസൈറ്റിയെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. 105 കോടി രൂപ ചെലവാക്കുന്ന പദ്ധതിക്ക് അനുവദിച്ച ഭൂമിയിൽ സ്ഥലം പോരെന്ന വിലയിരുത്തലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 40 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി.

ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ ബജറ്റിൽ കുറഞ്ഞത് 30 കോടി രൂപ അനുവദിച്ചില്ലെങ്കിൽ കോളജിന്റെ പ്രവർത്തനം അവതാളത്തിലാകുമെന്ന ആശങ്ക ശക്തമാണ്. ഇടുക്കി പാക്കേജിൽ 10 കോടി രൂപ ഉൾപ്പെടുത്തിയെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല.

Santhanpara Government Arts and Science College Crisis 2026
Santhanpara Government Arts and Science College

🏢 കിൻഫ്ര കെട്ടിടം ലഭിക്കാതെ

പൂപ്പാറയിൽ കെട്ടിടം നിർമിക്കുന്നതുവരെ കോളജ് കുളപ്പാറച്ചാലിലെ കിൻഫ്ര അപ്പാരൽ പാർക്ക് കെട്ടിടത്തിലേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിരുന്നു.

36,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം പ്രതിമാസം 3.5 ലക്ഷം രൂപ വാടക നൽകി ഏറ്റെടുക്കാൻ നടപടിയെടുത്തെങ്കിലും പൊതുമരാമത്ത് വകുപ്പ് വാടക സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ പദ്ധതി നിലച്ചു. ബാഹ്യ ഇടപെടലുകളാണ് തടസ്സമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

🎓 വിദ്യാർഥികൾ കുറയുന്നു

എംകോം, ബികോം, ബിഎ ഇംഗ്ലിഷ്, ബിഎസ്‌സി മാത്‌സ് എന്നീ കോഴ്സുകളാണ് നിലവിൽ ഉള്ളത്. പിജി-യുജി ചേർന്ന് 340 സീറ്റുകളുണ്ടെങ്കിലും ഇപ്പോൾ പഠിക്കുന്നത് 75 വിദ്യാർഥികൾ മാത്രം.

🚀 പുതിയ കോഴ്സുകൾ അനിവാര്യം

കമ്പ്യൂട്ടർ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, ടൂറിസം & ട്രാവൽ മാനേജ്മെന്റ് തുടങ്ങിയ പുതുതലമുറ കോഴ്സുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതർ മന്ത്രിക്കും കൊളീജിയറ്റ് ഡയറക്ടറേറ്റിനും അപേക്ഷ നൽകി.

ഹോസ്റ്റൽ സൗകര്യം ഒരുക്കിയാൽ തോട്ടം മേഖലയിലെ വിദ്യാർഥികൾക്കും ഉന്നത പഠനം സാധ്യമാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Facebook Comments Box
Share and Like Now

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]