× Indiavision News

News updates ലഭിക്കാൻ Sign up ചെയ്യൂ

എസ്എഫ്ഐ ആക്രമണ കേസ് 2026: കോട്ടയത്ത് കെഎസ്‌യു പ്രവർത്തകനെയും സുഹൃത്തിനെയും മർദിച്ചു; ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് | Indiavision News

Kottayam KSU Assault Case

Kottayam KSU Assault Case | Image Credit: News Malayalam 24x7

Kottayam KSU Assault Case 2026: എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് | Indiavision News

കോട്ടയം:
കോട്ടയത്ത് കെഎസ്‌യു പ്രവർത്തകനെയും സുഹൃത്തിനെയും മർദിച്ച സംഭവത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.

സ്കൂൾ ഓഫ് ലീഗൽ തോട്ട് വിദ്യാർഥികളായ അമൽ പി, ഫുഹാദ് സാദ്ദിക്ക് എന്നിവരാണ് മർദനത്തിനിരയായത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഇവരെ തടഞ്ഞ് ആക്രമിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget

സംഭവത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആക്ഷി, നേതാക്കളായ സൂരജ്, അനന്തകൃഷ്ണൻ എന്നിവരടക്കം നാല് പേരെ പ്രതികളാക്കി. കൂടാതെ കണ്ടാലറിയാവുന്ന ആറുപേരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Kottayam KSU Assault Case
Kottayam KSU Assault Case | File Photo

ആക്രമണത്തിന് പിന്നാലെ പരിക്കേറ്റ വിദ്യാർഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

ഗാന്ധിനഗർ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ ശ്രദ്ധ നേടുകയാണ്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Facebook Comments Box
Share and Like Now

Latest Updates

Subscribe To Our Newsletter

[mc4wp_form id="206"]