ദേശിയപാത 85 നിർമ്മാണ പ്രതിസന്ധി: തുടർ സമരത്തിന് ഒരുങ്ങി സംരക്ഷണ സമിതി
National Highway 85 Construction Protest -File Photo. Courtesy: The Hindu
NH 85 Construction Protest
Rassak Chooravelil | അടിമാലി | Indiavision News
ദേശിയപാത 85-ൽ നേര്യമംഗലം വനമേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മാസങ്ങളായി മുടങ്ങി കിടക്കുന്നതിൽ പ്രതിഷേധിച്ച് ദേശിയ പാത സംരക്ഷണ സമിതി ശക്തമായ തുടർ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുന്നു.
നിർമ്മാണ പ്രതിസന്ധിക്ക് മാസങ്ങൾ
വാളറ മുതൽ നേര്യമംഗലം വരെയുള്ള ദേശിയപാത 85-ന്റെ നിർണായക ഭാഗത്താണ് നിർമ്മാണം പൂർണമായും നിലച്ചിരിക്കുന്നത്. പാതയോരത്ത് നിന്ന് മണ്ണ് നീക്കം ചെയ്യുകയും, ഓടകളുടെ നിർമാണം ആരംഭിക്കുകയും ചെയ്തതിന് ശേഷമാണ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget
കോടതി ഇടപെടലും സർക്കാരിന്റെ മെല്ലപ്പോക്കും
നിർമാണ തടസ്സവുമായി ബന്ധപ്പെട്ട് നടന്ന കോടതി വ്യവഹാരങ്ങൾക്കൊടുവിൽ, വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു.
എന്നാൽ, ഇതിന് ശേഷവും സർക്കാർ തലത്തിൽ ഫലപ്രദമായ ഇടപെടലുകളോ പുരോഗതിയോ ഉണ്ടായിട്ടില്ലെന്ന് സംരക്ഷണ സമിതി ആരോപിക്കുന്നു.
ഏറ്റവും അടിയന്തിര ഭാഗം ഇപ്പോഴും മുടങ്ങി
ദേശിയപാത 85-ന്റെ മറ്റ് ഭാഗങ്ങളിൽ നിർമ്മാണം വേഗത്തിൽ മുന്നോട്ട് പോകുമ്പോൾ, ഏറ്റവും അടിയന്തിരമായി പൂർത്തിയാക്കേണ്ട നേര്യമംഗലം മേഖലയിൽ മാത്രമാണ് തടസ്സവാദം മൂലം പ്രവർത്തനം നിശ്ചലമായിരിക്കുന്നത്.
തുടർ സമരങ്ങൾക്ക് തീരുമാനമായി
പ്രശ്നപരിഹാരം ആവശ്യപ്പെട്ട് നിർമാണം പുനരാരംഭിക്കുന്നതുവരെ വിവിധ ഘട്ടങ്ങളിലായി സമരപരിപാടികൾ തുടരുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി.

ഐക്യദാർഢ്യത്തോടെ മുന്നോട്ട്
ദേശിയപാത 85 നിർമ്മാണം പ്രദേശവാസികളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാൽ, സമാന താൽപര്യമുള്ള എല്ലാ സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി ഐക്യദാർഢ്യ സമരം ശക്തിപ്പെടുത്തുമെന്നും സമിതി അറിയിച്ചു.

Indiavision News was founded with a clear mission: to uncover truths that those in power often try to hide and to serve the public’s right to know. In an era of misinformation and sensationalism, we aim to uphold the core values of journalism — accuracy, transparency, accountability, and public interest.





